Kottayam Local

ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ



ഈരാറ്റുപേട്ട: ചാനല്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയയായി മാറിയ ലത്തീഷ് അന്‍സാരി എന്ന കലാകാരിക്ക് അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ കലാ ജീവിതത്തിലേക്കും തുടര്‍ ജീവിതത്തിലേക്കും മടങ്ങി വരവ് സാധ്യമായി. ചെറിയ സമ്മര്‍ദ്ദങ്ങളില്‍ പോലും അസ്ഥികള്‍ ഒടിഞ്ഞുപോവുന്ന അപൂര്‍വ രോഗബാധിതയായ ലത്തീഷയുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കിയാണ് ഉദരത്തില്‍ മുഴയുടെ സാന്നിധ്യം പ്രത്യക്ഷപ്പെട്ടത്. ദൈനംദിന ജീവിതം പോലും ദുസ്സഹമായി മാറിയ ലത്തീഷയ്ക്കു ശസ്ത്രക്രിയ അനിവാര്യമാണെന്നാണു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പ്രശസ്ത ലാപ്പറോസ്‌കോപ്പിക് വിദഗ്ധനും റിംസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലാണ് ലത്തീഷയെ പരിശോധനയ്ക്കു വിധേയയാക്കിയത്. തുടര്‍ന്നു ശസ്ത്രക്രിയ തീരുമാനിക്കുകയും ഡോ. മുഹമ്മദ് ഇസ്മയില്‍, ഡോ. കിങ്‌സ്‌ലി ഇയ്യന്‍കുട്ടി, ഡോ. കെ വി ജിനുമോന്‍ എന്നിവര്‍ ചേര്‍ന്നു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഡോ. ജോണ്‍ മാത്യു, ഡോ. ജയിംസ് സിറിയക് എന്നിവര്‍ അനസ്‌തേഷ്യയ്ക്കു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it