Kottayam Local

ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്എസ്എസിന് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ്

ഈരാറ്റുപേട്ട: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിഭാഗത്തില്‍ മികച്ച സ്‌കൂളിനുള്ള പ്രഥമ ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്എസ്എസിനു ലഭിച്ചു.
പഠന പഠനാനുബന്ധ മേഖലകളിലെ മികവും വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലെ സജീവതയുമാണ് സ്‌കൂളിനെ അംഗീകാരത്തിലേക്കു നയിച്ചത്. എല്ലാവിധ ഭൗതിക സൗകര്യങ്ങളുമുള്ള സ്‌കൂളില്‍ പിടിഎയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും സജീവമാണ്. എസ്എംസിയുടെ ശ്രമഫലമായി പ്രത്യേക ഐടി ബ്ലോക്കും മികച്ച ലൈബ്രറിയും സ്ത്രീ ശാക്തീകരണ കേന്ദ്രവും ഹോസ്റ്റലും വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഉര്‍ദു ഭാഷ പഠിപ്പിക്കുന്ന ജില്ലയിലെ ഏക സ്‌കൂളായ ഇവിടെ ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകളില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നു. പ്രവര്‍ത്തി പരിചയം ചിത്രകല, സംഗീതം, കായികം എന്നിവയിലും വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുന്നു. വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളുടെ വിദ്യാഭ്യാസ, പരിസ്ഥിതി പുരസ്‌കാരങ്ങളും ഇതിനകം സ്‌കൂളിനു ലഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതുന്ന ഈ സ്‌കൂള്‍ വിജയ ശതമാനത്തിലും എ പ്ലസുകളുടെ എണ്ണത്തിലും ഏറ്റവും മുന്നിലാണ്. വിവിധ മല്‍സര പരീക്ഷകളിലും സ്‌കൂള്‍ മികച്ച വിജയം നേടുന്നു.
ഈ വര്‍ഷം അറബി കലോല്‍സവത്തില്‍ സംസ്ഥാന തല ജേതാക്കളായിരുന്നു. ഈ അധ്യായന വര്‍ഷം 100 ശതമാനം ക്ലാസ് മുറികളിലും ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. കൂടാതെ ഐടി വിഭാഗത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഡോ. എ കെ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it