Kottayam Local

ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ് കൂടി

ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാര്‍ ഹൈടെക് വിദ്യാലയങ്ങളില്‍ ആവിഷ്‌കരിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബ് രൂപീകരണത്തിനു മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു.
നൂതനമായ ഐടി സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ ക്ലബ്ബിലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിയും.
വിവിധ പരിശീലനങ്ങള്‍, വിദഗ്ധരുടെ ക്ലാസുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റുകള്‍, ക്യാംപുകള്‍,തുടങ്ങി ഐടി മേഖലയിലെ ത്വരിതഗതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ സായത്തമാക്കാന്‍  ഇതിലൂടെ വിദ്യര്‍ഥികള്‍ക്ക് കഴിയും.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്റെ (കൈറ്റ്) എല്ല സംവിധാനങ്ങളും ഉള്‍കൊള്ളാന്‍ കഴിയുന്ന ഐടി ബ്ലോക്ക് സ്വന്തമായുള്ള ഏക വിദ്യാലയമാണ് മുസ്‌ലിം ഗേള്‍സ് സ്‌കൂള്‍.
ഐപിഎസ്, ഗൈഡിങ്, അസാപ്, റെഡ് ക്രോസ്, സൗഹൃദ ക്ലബ്, സാഫ് നേച്ചര്‍ ക്ലബ്ബ്, തുടങ്ങിയ സര്‍ക്കാര്‍ തലത്തിലുള്ള വിവിധ ക്ലാസുകള്‍ വിദ്യാര്‍ഥികളുടെ പുരോഗതിക്കായി സ്‌കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.   ഐടി സ്‌കുള്‍ പ്രോജക്ടായ  ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനമാണ് സ്‌കൂള്‍ കാഴ്ചവച്ചത്.
ആനിമേഷന്‍ പ്രോഗ്രാമിങ്, മോബൈല്‍ ആപ്പ് നിര്‍മാണം,  ഗ്രാഫിക് ഡസൈനിങ്, മലയാളം കംപ്യൂട്ടിങ്്, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ് റോബോട്ടിങ് , സൈബര്‍ സുരക്ഷ, വെബ് ടിവി തുടങ്ങിയ മേഖലകളിലാണ് ലിറ്റില്‍ കൈറ്റ്‌സ് ക്ലബിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നത്.
Next Story

RELATED STORIES

Share it