Kottayam Local

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി; ഫണ്ടും അടിസ്ഥാന സൗകര്യവുമില്ല

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്തിലെ നഗരസഭയാക്കി ഉയര്‍ത്തിയതിന്റെ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കന്നി ഭരണ സമിതി. നഗരസഭയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായി ഫണ്ടും ഇതുവരെ ലഭ്യമായിട്ടില്ല. ഇത് മൂലം ഭരണക്കാരും ജീവനക്കാരും ഓരേ പോലെ പ്രയാസത്തിലാണ്.
നിലവില്‍ ശോച്യാവസ്ഥയിലുള്ള ഗ്രാമപ്പഞ്ചായത്തിന്റെ ഓഫിസ് അതേപടി നഗരസഭാ ഓഫിസാക്കി മാറ്റിയതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും നഗരസഭയ്ക്ക് അനുസരിച്ച് സജീകരിച്ചിട്ടില്ല. ജീവനക്കാരുടെ തസ്തികയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമപ്പഞ്ചായത്തിനെക്കാള്‍ വിപുലമായ പ്രവര്‍ത്തന മേഖലകള്‍ ഉള്ള നഗരസഭയ്ക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ ലഭിക്കേണ്ടതുണ്ട്. ഗ്രാമപ്പഞ്ചായത്തായിരുന്നപ്പോള്‍ ഉണ്ടായിരുന്ന സെക്രട്ടറി തന്നെയാണ് മുനിസിപ്പല്‍ സെക്രട്ടറി.
പഞ്ചായത്തില്‍ നിന്നും വ്യത്യസ്ഥമായ നിയമങ്ങളും ചട്ടങ്ങളും ആണ് നഗരസഭയ്ക്ക് ഉള്ളത്. ഇത് കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് പരിഗണന കിട്ടിയിട്ടില്ല. നിലവിലുള്ള രസീത് ബുക്കുകളും സര്‍ട്ടിഫിക്കറ്റുകളും ഒക്കെ ഗ്രാമപ്പഞ്ചായത്തിന്റെ പേരിലുള്ളതാണ് നഗരസഭയുടെ പേരില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്തിന്റെ പേരിലുള്ളതാണ് ഇപ്പോള്‍ നല്‍കുന്നത്.
നഗരസഭയുടെ പേരില്‍ സ്വീകരിക്കേണ്ട ഫീസ് രസീത് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഫണ്ടിന്റെ കുറവുള്ളതിനാല്‍ നഗരസഭാ ഓഫിസില്‍ ആവശ്യമായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ജിനീയറിങ് വിഭാഗത്തിലും മറ്റും വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പദ്ധതി നിര്‍വഹണം പാതിവഴിയിലാണ്.സാമ്പത്തിക വര്‍ഷം തീരാന്‍ മൂന്നുമാസം മാത്രമേ ബാക്കിയുള്ളൂ എന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ അപര്യാപ്തത മൂലം പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യം ഉണ്ടാവുമോ എന്ന ആശങ്കയുണ്ട്.
നഗരസഭയാക്കി ഉയര്‍ത്തിയതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഓഫിസ് സംവിധാനങ്ങളും ജീവനക്കാരടക്കമുള്ള സംവിധാനങ്ങളും ഫണ്ടും അടിയന്തരമായി സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it