Kottayam Local

ഈരാറ്റുപേട്ട ബ്ലോക്കില്‍ ഭവന നിര്‍മാണത്തിനു മുന്‍ഗണന

ഈരാറ്റുപേട്ട: 25.26 കോടി രൂപ വരവും 25.20 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ലിസി തോമസാണ് ബജറ്റ് അവതരിപ്പിച്ചത്.
വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മാണ ധന സഹായത്തിനും ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍ഗണന നല്‍കിയുള്ള ബജറ്റില്‍ കേന്ദ്ര സംസ്ഥാന പദ്ധതി വിഹിതത്തിനും പുറമേ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള 15 ലക്ഷം രൂപയുടെ അവാര്‍ഡ് തുകയുടെ വിനിയോഗവും ഉള്‍പ്പെടുത്തി.
ഐഎവൈ ഭവന നിര്‍മാണ സഹായത്തിന് 6.74 കോടി രൂപയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 6.50 കോടിയും, സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ 15 ലക്ഷം രൂപയും, മലയോര വികസന ഏജന്‍സി ഫണ്ടില്‍പ്പെടുത്തി മലയോര മേഖലയില്‍ റോഡ് നിര്‍മാണം കുടിവെള്ള പദ്ധതി ചെക്ക് ഡാം നിര്‍മാണം തുടങ്ങിയവയ്ക്ക് 1.5 കോടിയും വകയിരുത്തി.
വനിതകള്‍, ശിശുക്കള്‍, വൃദ്ധ, വികലാംഗ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്കും തുക മാറ്റി വച്ച ബജറ്റില്‍ വിട്ടുകിട്ടപ്പെട്ട വികസനത്തിനായി 38 ലക്ഷം രൂപയും ചെലവഴിക്കും.
2014-15ല്‍ 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വര്‍ഷ പദ്ധതി നിര്‍വഹണത്തിലും സംസ്ഥാനത്ത് തന്നെ ഒന്നാമതെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡന്റ് ലിസി തോമസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it