Kottayam Local

ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്‍ 19 വര്‍ഷമായി വാടക കെട്ടിടത്തില്‍

ഈരാറ്റുപേട്ട: 1998ല്‍ ആരംഭിച്ച ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്‍ 19 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. ഈ സ്റ്റേഷനില്‍ ഒരു സ്റ്റേഷന്‍ ഓഫിസര്‍, ഒരു അഡീഷനല്‍ ഓഫിസര്‍, നാല് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍, 21 ഫയര്‍മാന്മാരും, അഞ്ച് ഡ്രൈവര്‍മാര്‍, അഞ്ച് മെക്കാനിക്, എന്നിങ്ങനെ ആകെ 43 ജീവനക്കാരാണ് ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷനിലുള്ളത്. രണ്ടു വാട്ടര്‍ ടെന്‍ഡര്‍ വാഹനവും ഒരു ആംബുലന്‍സ്, 30,000 ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന ഒരു ടാങ്ക് എന്നിവയാണ് ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷനിലുള്ള രക്ഷ സംവിധാനങ്ങള്‍. മീനച്ചിലാറിന്റെ തീരത്തായതിനാല്‍ വെള്ളം ശേഖരിക്കുന്നതിന് വലിയ പ്രയാസം നേരിടാറില്ല. വേനല്‍ക്കാലത്ത് നിരവധി റബര്‍ പുരകള്‍ക്കും റബര്‍ തോട്ടങ്ങള്‍ക്കും തീ പിടിക്കുക പതിവാണ്, പ്രവര്‍ത്തനം തുടങ്ങി  19 വര്‍ഷം ആയെങ്കിലും  വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ സ്റ്റേഷനുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വര്‍ഷങ്ങളായി പൂഞ്ഞാര്‍ റൂട്ടില്‍ മറ്റക്കാട് 45 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടിട്ടുണ്ടങ്കിലും പണി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. വലിയ തീപിടിത്തങ്ങള്‍ ഉണ്ടായാല്‍ പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഫയര്‍ യൂനിറ്റ് എത്തുന്നത്. പലപ്പോഴും അവിടങ്ങളില്‍ നിന്ന് യൂനിറ്റ് എത്തുമ്പേഴേക്കും തീയണക്കുന്ന ജോലി ജീവനക്കരും നാട്ടുകാരും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കും. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള വാഹനങ്ങള്‍, ആധുനിക സംവിധാനങ്ങള്‍ എല്ലാം ഈരാറ്റുപേട്ടക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഈരാറ്റുപേട്ട നഗരസഭയും ബ്ലോക്ക് പ്രദേശവുമാണ് ഈ ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തന പരിധി. അതുകൊണ്ട് കൂടുതല്‍ വാഹനങ്ങളും സ്വന്തമായി കെട്ടിടവും ആധുനിക സംവിധാനങ്ങളും ഈ സ്റ്റേഷന് അത്യാവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it