thrissur local

ഈരാറ്റുപേട്ട-പീരുമേട് റോഡിലെ യാത്ര ദുഷ്‌കരമാവുന്നു

ഈരാറ്റുപേട്ട-പീരുമേട് റോഡിലെ യാത്ര ദുഷ്‌കരമാവുന്നുഈരാറ്റുപേട്ട: സംസ്ഥാന പാതയായ ഈരാറ്റുപേട്ട പീരുമേട് റോഡിലെ യാത്ര ദുഷ്‌കരമാകുന്നു.വലുതും ചെറുതുമായ ഒട്ടേറെ കുഴികളാണ് റോഡില്‍ നിറഞ്ഞിരിക്കുന്നത്.ചില ഭാഗങ്ങളില്‍ കാനയ്ക്കുവേണ്ടി കുഴിച്ചതുപോലെയാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. തീക്കായി മുതല്‍ വാഗമണ്‍ വരെയുള്ള 15 കിലോമീറ്റര്‍ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ശോചനിയമാണ്. കോട്ടയം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനമായ റോഡാണിത്. കോട്ടയത്തു നിന്ന് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലെത്തുവാനുള്ള ഏക റോഡുമാണ്.
സൂപ്പര്‍ഫാസ്റ്റുകളടക്കം ചെറുതും വലുതമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നു പോകുന്നത്.റോഡിന്റെ പരിതാപകരമായ അവസ്ഥമൂലം ദുരിതയാത്രയാണ്  യാത്രികര്‍ നേരിടുന്നത്. ബസ്സുകള്‍ കുഴികളില്‍ ചാടി മുന്നോട്ടു നീങ്ങുമ്പോഴൊക്കെ യാത്രക്കാര്‍ക്ക് ദേഹമാസകല കുലുങ്ങി വേദനയനുഭവപ്പെടുന്നു. ആടിയുലഞ്ഞുള്ള യാത്ര ഏറെ കഷ്ടമെന്ന് ബസ് യാത്രക്കാര്‍ പറയുന്നു.
ചെറുവാഹനങ്ങള്‍ വന്‍ കുഴികളില്‍ വീഴുമ്പോള്‍ വാഹനത്തിന്റെ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്. രാത്രികാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാതെ അതില്‍ വീണ് ധാരാളം അപകടങ്ങളും സംഭവിക്കുന്നുണ്ട്.കുഴികളില്‍ ചാടാതിരിക്കാന്‍ ബസ്സുകളുള്‍പ്പെടെ ദിശതെറ്റിച്ച് വരുന്നത് അപകട ഭീഷണിയും ഉയര്‍ത്തുന്നു. ഒരു കുഴിയില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിലാണ് ഇവിടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
കുത്തനെ കയറ്റവും ഇറക്കവുമുള്ള റോഡായതിനാല്‍ റോഡിന്റെ ശോചനിയാവസ്ഥ അപകട സാധ്യത വര്‍ധിക്കുന്നു. ഇരു ചക്രവാഹനയാത്രികരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കുഴിയടയ്ക്കല്‍ നടന്ന റോഡിന്റെ  ഭാഗങ്ങളാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. അറ്റകുറ്റപ്പണിയിലെ ന്യൂനതകളാണ്  റോഡ് വളരെ പെട്ടന്ന് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡ് ആധുനിക രീതിയില്‍ ബിഎംസിസി ടാറിങ് നടത്തുമെന്നുള്ള അധികൃതരുടെ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടില്ലായെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it