Kottayam Local

ഈരാറ്റുപേട്ട നഗരത്തിലെ റോഡ് നിര്‍മാണം പുരോഗമിക്കുന്നു



ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗത്തില്‍ പണി നീക്കി വച്ചിരുന്ന മൂന്നു കിലോമീറ്റര്‍ ഭാഗം പണി പുരോഗമിക്കുന്നു. നഗരപ്രദേശം 40 അടി വീതിയിലാണ് വീതി കൂട്ടി ആധുനിക  സംവിധാനം ഉപയോഗിച്ച് ടാറിങ് നടത്തുന്നത്. ഇതിന്റെ ഭാഗമായി മുട്ടം ജങ്ഷനില്‍ വികസനത്തിന് തടസ്സമായി ഉന്നയിച്ചിരുന്ന പാലത്തിനോട് ചേര്‍ന്ന് മല്‍സ്യ വ്യാപാരം നടത്തിയിരുന്ന കെട്ടിടം അധികൃതര്‍ ഇന്നലെ പൊളിച്ചു നീക്കി. ഇത് പൊളിച്ചു നീക്കാന്‍ വൈകുന്നതിനെതിരേ ആക്ഷേപം ശക്തമായിരുന്നു. ചേന്നാട് കവല മുതല്‍ അല്‍മനാര്‍  വരെയാണ് മൂന്നു കിലോമീറ്റര്‍ ഭാഗം പല കാരണങ്ങളാല്‍ പണി നിര്‍ത്തി വച്ചിരുന്നത്. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് റോഡ് വികസനത്തിന് മേല്‍ നോട്ടം വഹിക്കുന്നത്.  ഷെഡ് ഇരുന്ന ഭാഗത്തു കൂടിയാണ് റോഡ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാനായി പാലത്തിനോട് ചേര്‍ന്ന് ആറ്റില്‍ നിന്നും ഉയര്‍ത്തി കെട്ടേണ്ടിവരും. ഇതിനുള്ള പണികള്‍ നാളെ ആരംഭിച്ചേക്കും. മുട്ടം ജങ്ഷനില്‍ വെയിറ്റിങ് ഷെഡിനു പിന്നിലുള്ള വെള്ളകെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിയും ഉണ്ടാവും. വ്യാസം കുറഞ്ഞ പൈപ്പ് മാറ്റി വലിയ പൈപ്പ് സ്ഥാപിക്കും. 11 മീറ്റര്‍ വീതിയില്‍ ഏഴ് മീറ്റര്‍ ടാറിങും ഇരു വശത്തും ഫുട്പാത്തും നിര്‍മിക്കാനാണ് തീരുമാനം. ഈരാറ്റുപേട്ട നഗര പരിധിയില്‍ എല്ലായിടത്തും 11 മീറ്റര്‍(40 അടി) വീതി ഉറപ്പാക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു. അരുവിത്തുറ പള്ളിക്കു സമീപത്തെ വീതി കൂട്ടല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പള്ളി അധികാരികളുമായി ചര്‍ച്ച നടത്തിയതായും പ്രശ്‌നം ഗൗരവ പൂര്‍വം പരിഗണിച്ചു വരികയാണന്നും ചെയര്‍മാന്‍ അറിയിച്ചു. അതേ സമയം വികസനപരിപാടികളില്‍ നഗരസഭാ ചെയര്‍മാന്‍ അനാവശ്യമായി ഇടപെടുന്നതായും ആക്ഷേപം ഉയര്‍ന്നു. എംഎല്‍എ ഗൗരവ പൂര്‍വം ഇത്തരം കാര്യങ്ങളില്‍ സമീപിക്കാത്തതാണ് ചെയര്‍മാന്‍ ഇടപെടേണ്ട സാഹചര്യം ഉടലെടുത്തതെന്നാണ് മറുഭാഗവും ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it