Kottayam Local

ഈരാറ്റുപേട്ട ഗവ. എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയത് 108 കുട്ടികള്‍



ഈരാറ്റുപേട്ട: കുട്ടികളുടെ എണ്ണത്തില്‍ പതിറ്റാണ്ടുകളായി ജില്ലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗവ. മുസ്‌ലിം എല്‍പി സ്‌കൂളില്‍ ഈ വര്‍ഷം ചരിത്രം ആവര്‍ത്തിച്ച് ഒന്നാം ക്ലാസില്‍ എത്തിയത് 108 കുട്ടികള്‍. ഈരാറ്റുപേട്ടയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നതിക്കായി പഴയതലമുറക്കാര്‍ മുന്‍കൈ എടുത്ത് സ്ഥലം സംഭാവനയായി നല്‍കി ഓല ഷെഡ്ഡില്‍ ഒരു അധ്യാപകനും 120 കുട്ടികളുമായി 1940 ആരംഭിച്ച ഈ െ്രെപമറി സ്‌കൂള്‍ ഏറെ താമസിയാതെ സര്‍ക്കാര്‍ ഏറ്റെടുത്ത് അടച്ചുറപ്പുള്ള കെട്ടിടം പണിതതോടെ കുട്ടികള്‍ ഏറെയായി. പഴയ തലമുറയുടെ പുളിഞ്ചുവടുകവലയിലാണ് സ്‌കൂള്‍. 1975ഓടെ ഈ സ്‌കൂളിന് ചുറ്റം സ്വകാര്യ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും ആരംഭിച്ചെങ്കിലും ഇവിടുത്തെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധിച്ചിട്ടില്ല. എന്നുമാത്രമല്ല വര്‍ഷാവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ തുല്യത കാത്ത് മുന്നോട്ടു പോകുന്നു. 2010ല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 10 ലക്ഷം രൂപ അവാര്‍ഡ് വാങ്ങി. ഈ തുക വിനിയോഗിച്ച് സ്‌കൂളിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുകയും ചെയ്തു. അതേവര്‍ഷം നടന്ന സ്‌കൂള്‍ സപ്തതി ആഘോഷ പരിപാടിയില്‍ ആന്റോ ആന്റണി എംപി നല്‍കിയ സ്‌കൂള്‍ ബസ് എത്തിയതോടെ ചിരകാല സ്വപ്‌നം തന്നെ പൂവണിയുകയും രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ പിടിഎ സ്വന്തമായി ഒരു ബസ് വാങ്ങിയത് കൂടാതെ ഒന്നര വര്‍ഷം മുമ്പ് കേരളാ ഫിനാന്‍സ് കോര്‍പറേഷന്‍ ഒരു ബസ് സ്‌കൂളിനു സംഭാവന ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്തു തന്നെ മൂന്ന് ബസ്സുകള്‍ സ്വന്തമായുള്ള എല്‍പി സ്‌കൂള്‍ എന്ന ഖ്യാതിയും ഒരു പക്ഷേ ഈ സ്‌കൂളിനു മാത്രം സ്വന്തം. എല്‍പി വിഭാഗത്തില്‍ 400ഓളം കുട്ടികളും പിടിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രീ െ്രെപമറി സ്‌കൂളില്‍ നാലു ഡിവിഷനുകളിലായി 200 കുട്ടികളും ഇവിടെയുണ്ട്.
Next Story

RELATED STORIES

Share it