Kottayam Local

ഈരാറ്റുപേട്ടയില്‍ 11 കെവി ഫീഡര്‍ നിര്‍മാണം പൂര്‍ത്തിയായി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിലും പരിസരങ്ങളിലും അടിക്കടി ഉണ്ടാവുന്ന വൈദ്യുതി മുടക്കം പരിഹരിക്കാന്‍ വേണ്ടി ഈരാറ്റുപേട്ട ടൗണിലും പരിസരങ്ങളിലേക്കും മാത്രമായി ഈരാറ്റുപേട്ട ടൗണ്‍ 11 കെവി ഫീഡര്‍ മാറ്റുന്നതിനായുള്ള അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വര്‍ക്ക് പൂര്‍ത്തിയായി. കൂടാതെ പിണ്ണാക്കനാട് സെക്ഷനിലേക്കു പ്രത്യേകം 11 കെവി ഫീഡര്‍ വലിക്കാനുള്ള അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വര്‍ക്കും പൂര്‍ത്തിയായി. ഈരാറ്റുപേട്ട 110 കെവി സബ്‌സ്റ്റേഷനില്‍ നിന്ന് രണ്ടു 11 കെവി ഫീഡറുകള്‍ റോഡിനടിയില്‍ കൂടി കേബിള്‍ സംവിധാനത്തിലൂടെ കടുവാമുഴിയില്‍ എത്തിച്ചു.
ഇതിലൊരു ഫീഡര്‍ ഈരാറ്റുപേട്ട ടൗണിലും പരിസരങ്ങളിലും മാത്രമായി ഈരാറ്റുപേട്ട ടൗണ്‍ 11 കെവി ഫീഡറായി നിലനിര്‍ത്തും. രണ്ടാമത്തെ ഫീഡര്‍ പിണ്ണാക്കനാട് സെക്ഷനിലേക്കു മാത്രമായി പിണ്ണാക്കനാട് 11 കെവി ഫീഡറാക്കി മാറ്റും. നിലവില്‍ ഈരാറ്റുപേട്ട ടൗണ്‍ 11 കെവി ഫീഡര്‍ ഭരണങ്ങാനം സെക്ഷന്‍ വഴി ഈരാറ്റുപേട്ട വഴി പിണ്ണാക്കനാട് സെക്ഷനിലേയ്ക്കാണ് പോവുന്നത്.
ഇതുമൂലം ഈരാറ്റുപേട്ട ടൗണിലും പരിസരങ്ങളിലും വൈദ്യുതി മുടക്കം പതിവായി സംഭവിക്കുന്നു.
കൂടാതെ ടൗണില്‍ സ്ഥിതി ചെയ്യുന്ന പുളിക്കന്‍സ് മാള്‍ ട്രാന്‍സ്‌ഫോമറും, മുട്ടം നമ്പര്‍  ഒന്ന് ട്രാന്‍സ്‌ഫോര്‍മറും, മുട്ടം നമ്പര്‍ രണ്ട് ട്രാന്‍സ്‌ഫോര്‍മറും തീക്കോയി സെക്ഷനിലേക്ക് പോകുന്ന വെള്ളികുളം 11 കെവി ഫീഡറിലാണ് സ്ഥിതി ചെയ്യുന്നത്.
കൂടാതെ ടൗണില്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റ് ട്രാന്‍സ്‌ഫോമര്‍, വഞ്ചാങ്കല്‍ ട്രാന്‍സ്‌ഫോമര്‍, മറ്റയ്ക്കാട് നമ്പര്‍ ഒന്ന് ട്രാന്‍സ്‌ഫോമര്‍, മറ്റയ്ക്കാട് നമ്പര്‍ രണ്ട് ട്രാന്‍സ്‌ഫോമറും പൂഞ്ഞാര്‍ സെക്ഷനിലേക്ക് പോവുന്ന അടിവാരം ഫീഡറിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലം ഈരാറ്റുപേട്ട ടൗണിലും പരിസരങ്ങളിലും വൈദ്യുതി മുടക്കം പതിവായിരുന്നു. ടൗണിനു മാത്രമായി ഫീഡര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഈ വൈദ്യുതി മുടക്കത്തിനു ശാശ്വത പരിഹാരമാവുമെന്ന് പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it