Kottayam Local

ഈരാറ്റുപേട്ടയില്‍ മാലിന്യനീക്കം താറുമാറായി

ഈരാറ്റുപേട്ട: നഗരസഭയിലെ മാലിന്യനീക്കം താറുമാറായി. ടൗണിന്റെ പലഭാഗങ്ങളിലും മാലിന്യക്കെട്ടുകള്‍ കൂടിക്കിടക്കുകയാണ്. ഈരാറ്റുപേട്ട തെക്കേക്കരയിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമായി കെട്ടിക്കിടക്കുന്നത്. ദിവസങ്ങളായി ഇവിടെ നിന്ന് മാലിന്യങ്ങള്‍ എടുത്ത് മാറ്റുന്നില്ല. മാലിന്യങ്ങളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കുകയാണ്. കാക്കയും തെരുവ് നായ്ക്കളും മാലിന്യങ്ങള്‍ സമീപത്തേക്കു വ്യാപിപ്പിക്കുന്നു.
മഴവെള്ളത്തില്‍ മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകുകയാണ്. നാട്ടുകാരും സമീപത്തെ വ്യാപാരികളും നഗരസഭയെയും മാലിന്യം ശേഖരിക്കാനെത്തുന്നവരോടും വിവരം പറഞ്ഞെങ്കിലും മാലിന്യം നീക്കിയിട്ടില്ല. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യക്കെട്ടുകളിലധികവും മറ്റ് സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്നിടുന്നതാണെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് ചെറിയ കെട്ടുകള്‍ നിക്ഷേപിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it