Kottayam Local

ഈരാറ്റുപേട്ടയില്‍ നഗരസഭാ ചെയര്‍മാനെതിരായ അവിശ്വാസം പരാജയപ്പെട്ടു



ഈരാറ്റുപേട്ട: നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിനെതിരേ യൂഡിഎഫും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചേര്‍ന്നു കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 അംഗ മുനിസിപ്പല്‍ കൗ ണ്‍സിലില്‍ 15 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ട നഗരസഭാ ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ് യോഗത്തില്‍ എത്തിയില്ല. ചെയര്‍മാന്‍ ടി എം റഷീദ് അടക്കമുള്ള ഒമ്പത് അംഗ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സില്‍ അംഗങ്ങളും നാലംഗ എസ്ഡിപിഐ കൗണ്‍സില്‍ അംഗങ്ങളും അവിശ്വാസ ചര്‍ച്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ എത്തിയില്ല.അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 14 പേര്‍ വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തിന് ആവശ്യമായി വോട്ട് ലഭിച്ചില്ലാത്തതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി വരണാധികാരി കൂടിയായ കൊല്ലം മുനിസിപ്പല്‍ റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍ വി രാജു അറിയിച്ചു. യുഡിഎഫ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍ കൗ ണ്‍സില്‍ അംഗങ്ങള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ഉള്ളതിനാല്‍ കനത്ത പോലിസ് കാവലിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നത്. അവിശ്വാസത്തില്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പ്രതിനിധിയായ കുഞ്ഞുമോള്‍ സിയാദ് പാര്‍ട്ടി വീപ്പ് ലംഘിച്ച് അവിശ്വാസത്തിനു ഹാജരാവത്തതിന് അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ലോനപ്പന്‍ ചാലയ്ക്കല്‍ അറിയിച്ചു. അവിശ്വാസ പ്രമേയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട നഗരത്തില്‍ അഹ്ലാദ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it