Kottayam Local

ഈരാറ്റുപേട്ടയിലെ ഗതാഗതക്കുരുക്കിന് അറുതിയില്ല; ജനം ദുരിതത്തില്‍

ഈരാറ്റുപേട്ട: നഗരത്തില്‍ അടിക്കടി ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതു വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമാവുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിയാലോ ഏതെങ്കിലും വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്താലോ ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ്. നഗരത്തിലൂടെ കടന്നു പോവുന്ന റോഡുകള്‍ വീതി കൂട്ടിയാല്‍ മാത്രമേ ഗതാഗതകുരുക്കിനു പരിഹാരയുണ്ടാവുകയുള്ളു. കെഎസ്ആര്‍ടിസി റോഡ് വീതി കൂട്ടാനുള്ള ഒരു നീക്കവുമില്ല.നേരത്തെ ഈ ഭാഗവും വീതി കൂട്ടുമെന്ന പ്രതീതി ഭരണകര്‍ത്താക്കള്‍ നല്‍കിയിരുന്നെങ്കിലും അതിനുള്ള ഒരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗതക്കുരുക്കിനു മാറി വന്ന ഭരണകര്‍ത്താക്കളൊന്നും തന്നെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല. വാഹനപ്പെരുപ്പം നാള്‍ക്കുനാള്‍ കൂടി വരുമ്പോഴും ബന്ധപ്പെട്ട അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ഗതാഗതക്കുരുക്ക് ഇല്ലാത്ത് സമയത്ത് പോലും ഇരുഭാഗത്തേക്കും വാഹനങ്ങള്‍ വന്നാല്‍ നഗരത്തില്‍ പലയിടത്തും ഫുട്പാത്തില്ലാത്തതിനാല്‍ കടത്തിണ്ണകളിലേക്ക് കയറി ജീവന്‍ രക്ഷിക്കേണ്ട അവസ്ഥയിലാണ് കാല്‍നട യാത്രികര്‍. ഓരോ മണിക്കൂറിലും് ശബരിമല യാത്രക്കാരടക്കം നൂറുകണക്കിന് വാഹനങ്ങളാണ്  രാപകല്‍ ഭേദമില്ലാതെ കാഞ്ഞിരപ്പള്ളി റോഡിലൂടെ കടന്നുപോവുന്നത്. സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി വരെ കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവല റോഡ്് വികസനത്തിന്റെ ഭാഗമായി വീതികൂട്ടാത്തത് കാല്‍ നടകയാത്രക്കാര്‍ക്ക്് ദുരിതങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ റോഡ് അടിയന്തരമായി വീതി കൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it