ഈനാംപേച്ചിയുടെ ശല്ക്കങ്ങളുമായി തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
BY fousiya sidheek9 Jun 2017 2:58 AM GMT
fousiya sidheek9 Jun 2017 2:58 AM GMT
കുമളി: ഈനാംപേച്ചിയുടെ ശല്ക്കങ്ങളുമായി തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേരെ വനപാലകര്‍ അറസ്റ്റു ചെയ്തു.കുമളി അണക്കര പെരുനിലം സ്വദേശി ബിനോയ് (40),തമിഴ്നാട് തേനി ജില്ലയിലെ കേരളാ തമിഴ്നാട് അതിര്‍ത്തി പ്രദേശവും മംഗളാദേവിയുടെ അടിവാരത്തിലെ ലേ ാവര്ക്യാമ്പ് പളിയക്കുടി സ്വദേശികളുമായ പാല്‍പ്പാണ്ടി(22), ഇ ൗശ്വരന്(22), വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല കൊച്ചുപറമ്പില്‍ ആന്റണി(52) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കുമളി ബസ്റ്റാന്റിന് സമീപത്ത് വച്ചാണ് ഇവര്‍ വനപാലകരുടെ പിടിയിലായത്. ബിനോയിയുടെ ആവശ്യപ്രകാരമാണ് ഈശ്വരനും പാല്‍പ്പാണ്ടിയും ഈനാംപേച്ചിയുടെ ശല്ക്കങ്ങളുമായി കുമളിയിലെത്തിയത്. നാലായിരം രൂപ വില സമ്മതിച്ച് ബിനോയ്ക്ക് ഇവ കൈമാറുന്നതിനിടെയാണ് ഇവര്‍ വനപാലകരുടെ പിടിയിലിയത്. ഇവരുടെ ഇടനിലക്കാരനാണ് ആന്റണി. രണ്ടാഴ്്ച മുമ്പ് മംഗളാദേവിയുടെ അടിവാരത്തില്‍ ചത്തു കിടന്ന ഈനാംപേച്ചിയുടെ ശ ല്ക്കങ്ങളാണ് കൊണ്ടുവന്നതെന്നാണ് തമിഴ്നാട് സ്വദേശികള്‍ വനപാലകര്‍ക്ക് നല്‍കിയിട്ടുള്ള മൊഴി. കട്ടപ്പന ഫ്ളൈയിഗ് സ്ക്വാഡ് ഫോറസ്റ്റര്‍ എസ് വിജയകുമാര്‍, ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ആര് രാധാകൃഷ്ണന് നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സുരേഷ് കുമാര്‍, കെ കെ പ്രമോദ്, എന്‍ എ മനോജ്, അരുണ്രാഥ്, അനീഷ് ജോസഫ്, എം ജെതിന്‍, വി വി വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT