Flash News

ഈദ് ദിനത്തില്‍ മൃഗബലി നിരോധിക്കുമോ? ചേതന്‍ ഭഗതിന് മറുപടി കൊടുത്ത് ശശി തരൂര്‍

ഈദ് ദിനത്തില്‍ മൃഗബലി നിരോധിക്കുമോ? ചേതന്‍ ഭഗതിന് മറുപടി കൊടുത്ത് ശശി തരൂര്‍
X


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദീപാവലി പടക്കവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തിയ ചേതന്‍ ഭഗതിന് ശശിതരൂരിന്റെ പരിഹാസം. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ധൈര്യം മാത്രമേ സുപ്രീം കോടതിക്കുള്ളൂവെന്നായിരുന്നു ചേതന്‍ ഭഗതിന്റെ ആരോപണം. ഈദിന് മൃഗങ്ങളെ ബലിനല്‍കുകന്നത് നിരോധിച്ചുകൊണ്ട് വൈകാതെ ഉത്തരവിറക്കുമോയെന്നും ചേതന്‍ ഭഗത് ചോദിച്ചിരുന്നു. ചേതന്‍ ഭഗതിന്റെ വര്‍ഗീയ പരാമര്‍ശത്തിന് മറുപടി കൊടുക്കുകയായിരുന്നു ശശി തരൂര്‍. താങ്കള്‍ പറയുന്നത് കേട്ടാല്‍ ദീപാവലിക്ക് ദീപങ്ങളാണ് സുപ്രീംകോടതി നിരോധിച്ചതെന്നു തോന്നുമല്ലോയെന്നു ചോദിച്ച ശശി തരൂര്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും എന്നാല്‍ ബകീദിന് മൃഗങ്ങളെ അറുക്കുന്നത് ആചാരമാണെന്നും പറഞ്ഞു.
പടക്കമില്ലാതെ കുട്ടികള്‍ക്ക് എന്ത് ദിപാവലിയെന്നും പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ കൂടി ഒഴിവാക്കാന്‍ ഇതേ ആവേശം കാണിക്കണമെന്നും ചേതന്‍ ഭഗത് പറഞ്ഞിരുന്നു. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭഗത് പറഞ്ഞിരുന്നു.

[related]
Next Story

RELATED STORIES

Share it