kasaragod local

ഈത്തപ്പഴ മേള ആരംഭിച്ചു

കാസര്‍കോട്: പുണ്യ റമദാനിനെ വരവേറ്റുകൊണ്ട് കാസര്‍കോട് ഈത്തപ്പഴമേള ആരംഭിച്ചു. കാസര്‍കോട് കറന്തക്കാടുള്ള മൂവിമാക്‌സ് കോംപ്ലക്‌സിലെ (പഴയ മുരളീമുകുന്ദ് ഓഡിറ്റോറിയം) കഫെ ഡി14 ഇല്‍ കോഴിക്കോടന്‍സ് ബേക്കേഴ്‌സ് ആന്റ്് എക്‌സ്‌പോട്ടേഴ്‌സുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ഈമാസം 23 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള അപൂര്‍വയിനം ഈത്തപ്പഴങ്ങളാണ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്.
സൗദി, ഇറാന്‍, ജോര്‍ദ്ദാന്‍, ഈജിപ്ത്, ഒമാന്‍, യുഎഇ, അള്‍ജീരിയ, ടുണീഷ്യ, ഇറാഖ്, തുടങ്ങിയ 15 ഓളം രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം ഇനം സ്വാദേറിയ ഈത്തപ്പഴങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷം. ഈത്തപ്പഴ മഹാരാജാവ് എന്നറിയപ്പെടുന്ന ജോര്‍ദ്ദാനില്‍ നിന്നുള്ള മെഡ്‌ജോളും വില്‍പനക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴമായതിനാലാണ് ഈ പഴത്തിന് രാജപദവി ലഭിച്ചത്. മധുരമേറിയ സൗദിയില്‍ നിന്നുള്ള ശുക്‌റി, ഔഷധ ഗുണമുള്ള സൗദിയില്‍ നിന്നുള്ള അജ്‌വ തുടങ്ങിയവയാണ് മേളയിലെ ആകര്‍ഷണീയം. കിലോയ്ക്ക് 90 രൂപ മുതല്‍ 6000 രൂപ വരെയുള്ള ഈത്തപ്പഴങ്ങളാണ് വില്‍പനക്കുള്ളത്. ഔഷധ ഗുണമേന്മയേറിയ അജ്‌വയുടെ വില കിലോയ്ക്ക് 2,400 രൂപയാണ്. വലിപ്പമേറിയ ഇനമായ ജോര്‍ദാനി മെഡ്‌ജോളും സൗദിയില്‍ നിന്നുള്ള ആംബറിനും 1700 രൂപയാണ് കിലോയ്ക്ക്. മേള എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പന മുന്‍മന്ത്രി സി ടി അഹമ്മദലി അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡിന് നല്‍കി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it