Flash News

ഈജിപ്ഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു

ഈജിപ്ഷ്യന്‍ വിമാനം  കടലില്‍ തകര്‍ന്നുവീണു
X
EgyptAir-plane-finalകെയ്‌റോ/പാരിസ്: പാരിസില്‍നിന്നു കെയ്‌റോയിലേക്ക് 56 യാത്രക്കാരും 10 ജീവനക്കാരുമായി പറന്ന ഈജിപ്ത് എയര്‍ബസ് -320 വിമാനം തകര്‍ന്നുവീണു.
മെഡിറ്ററേനിയന്‍ സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണു വിമാനത്തിലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് ഈജിപ്ത് എയര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മെഡിറ്ററേനിയന്‍ കടലിലേക്ക് വിമാനം തകര്‍ന്നുവീണതായി ഈജിപ്ഷ്യന്‍ വ്യോമയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. വിമാനം തകര്‍ന്നുവീണിരിക്കാമെന്നതിനുള്ള സാധ്യത സ്ഥിരീകരിക്കപ്പെട്ടെന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഗ്രീസിനും ഈജിപ്തിനുമിടയിലാവാം വിമാനം തകര്‍ന്നുവീണതെന്നാണ് വിശ്വസിക്കുന്നതെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതേസമയം വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദ് അറിയിച്ചു.
സാങ്കേതിക തകരാറാണോ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായാണോ വിമാനത്തിന്റെ തിരോധാനമെന്നു വ്യക്തമായിട്ടില്ല. വിമാനം കാണാതായതിനെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താന്‍ സമയമായില്ലെന്ന് ഈജിപ്ഷ്യന്‍ വ്യോമയാന മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു. അതേസമയം റഡാറില്‍നിന്ന് അപ്രത്യക്ഷമായി രണ്ടു മണിക്കൂറിനു ശേഷം ഇന്നലെ പുലര്‍ച്ചെ 4.26 ഓടുകൂടെ വിമാനത്തില്‍നിന്ന് അടിയന്തര സന്ദേശം ലഭിച്ചതായി ഈജിപ്ത് എയര്‍ അറിയിച്ചു. കടലില്‍ വീണാല്‍ വിമാനത്തിന്റെ മുന്നറിയിപ്പു സംവിധാനം ഇത്തരം സന്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വിമാനത്തിലെ യാത്രികരില്‍ 30 പേര്‍ ഈജിപ്തില്‍നിന്നും 15 പേര്‍ ഫ്രാന്‍സില്‍ നിന്നും 11 പേര്‍ മറ്റു 10 രാജ്യങ്ങളില്‍ നിന്നുമുള്ളവരുമാണ്. പ്രാഥമിക തിരച്ചിലിനും സമീപത്തെ വിമാനത്താവളങ്ങളില്‍ വിമാനമിറക്കിയില്ലെന്നു സ്ഥിരീകരിച്ചതിനും ശേഷമാണ് തകര്‍ന്നുവീണിരിക്കാമെന്ന നിഗമനത്തിലെത്തിയത്.
Next Story

RELATED STORIES

Share it