World

ഈജിപ്ത്: കുട്ടികളെ ചാരന്‍മാരാക്കാന്‍ പോലിസ് നീക്കം

കെയ്‌റോ: അയല്‍ക്കാരുടെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ചെറിയ കുട്ടികളെ ചാരന്‍മാരായി ഉപയോഗപ്പെടുത്താനുള്ള ഈജിപ്ത് പോലിസിന്റെ നീക്കം വിവാദമാവുന്നു. അയല്‍വാസികളുടെയും മറ്റും വിവരങ്ങള്‍ ചോര്‍ത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന രീതിയില്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. പോലിസിനെ പൂര്‍ണമായി വിശ്വസിക്കാനും മോശം ആളുകളെക്കുറിച്ച് പോലിസില്‍ അറിയിക്കാനുമാണ് കാര്‍ട്ടൂണിലൂടെ കുട്ടികളോട് ആവശ്യപ്പെടുന്നത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. കുട്ടികള്‍ക്ക് സംശയം തോന്നുന്നവരെക്കുറിച്ച്  പോലിസിനെ അറിയിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. “ചീത്ത ആളുകളെ പിടികൂടാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിച്ചു, ഞങ്ങളുടെ പ്രതിഫലമായ ചോക്കലേറ്റ് എവിടെ’ എന്നു ചോദിക്കുന്നിടത്താണ് ആനിമേഷന്‍ വീഡിയോ അവസാനിക്കുന്നത്. നേരത്തേയും ഈജിപ്തില്‍ ഇത്തരത്തിലുള്ള നീക്കം നടന്നിരുന്നു. എന്നാല്‍, കുട്ടികളില്‍ പോലിസിന്റെ സേവനങ്ങളെക്കുറിച്ച് അവബോധം വരുത്താനാണ് കാര്‍ട്ടൂണ്‍ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it