World

ഈജിപ്ത് എയര്‍ വിമാനാപകടം: ബ്ലാക്ക്‌ബോക്‌സ് സിഗ്നല്‍ കണ്ടെത്തി

കെയ്‌റോ/പാരിസ്: പാരിസില്‍നിന്നു കെയ്‌റോയിലേക്കു പറക്കുന്നതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചതായി അന്വേഷണസംഘം. വിമാനത്തിനായുള്ള തിരച്ചിലില്‍ പങ്കെടുക്കുന്ന ഫ്രഞ്ച് കപ്പലിനാണ് സന്ദേശം ലഭിച്ചത്.

മെയ് 19നായിരുന്നു റഡാര്‍ പരിധിയില്‍നിന്നു വിമാനം അപ്രത്യക്ഷമായത്. യാത്രക്കാരും ജീവനക്കാരുമടക്കം 20 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാപ്ലേസ് എന്ന ഫ്രഞ്ച് കപ്പലിനാണ് ഇന്നലെ ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ള സന്ദേശം ലഭിച്ചതെന്ന് ഈജിപ്ഷ്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക്‌ബോക്‌സ് എന്നറിയപ്പെടുന്ന ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡര്‍, കോക് പിറ്റ് വോയ്‌സ് റെക്കോഡര്‍ എന്നിവയില്‍നിന്നുള്ള ശബ്ദസന്ദേശങ്ങളാണ് ലഭിച്ചത്. കടലില്‍ ആഴത്തില്‍നിന്ന് ഇവ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it