World

ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങി

ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങി
X
.
al sisi
.
കെയ്‌റോ: ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയ്മന്‍ അബ്ബാസ് അറിയിച്ചു. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ പിരിച്ചുവിട്ടതിനുശേഷം ആദ്യമായാണ് ഈജിപ്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സുപ്രിംകോടതി ഇടപെടല്‍ തിരഞ്ഞെടുപ്പ് നടപടികളെ അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.

ആദ്യഘട്ടം മാര്‍ച്ച് 22-23നും രണ്ടാംഘട്ടം ഏപ്രില്‍ 26-27 തിയ്യതികളിലുമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് നിയമത്തിലെ ഒരു അനുച്ഛേദം ഭരണഘടനാ വിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ വിധിയാണു തിരഞ്ഞെടുപ്പ് വൈകാന്‍ ഇടയാക്കിയത്.

വോട്ടര്‍മാരെ ജില്ല അടിസ്ഥാനമാക്കി വിഭജിക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് നിയമത്തിലുള്ള അനുച്ഛേദത്തിനെതിരായിരുന്നു കോടതി ഉത്തരവ്. ഒക്ടോബര്‍ 18,19 തിയ്യതികളില്‍ 14 പ്രവിശ്യകളിലും നവംബര്‍ 22, 23 തിയ്യതികളില്‍ 13 പ്രവിശ്യകളിലും തിരഞ്ഞെടുപ്പ് നടക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയ്മന്‍ അബ്ബാസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it