ഈജിപ്തില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു

കെയ്‌റോ: ഈജിപ്തില്‍ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസികളുടെ വോട്ടെടുപ്പ് ആരംഭിച്ചു. ന്യൂസിലന്‍ഡിലും ആസ്‌ത്രേലിയയിലും കഴിയുന്ന ഈജിപ്ഷ്യന്‍ പൗരന്മാരാണ് അതത് രാജ്യങ്ങളിലെ എംപസികള്‍ വഴി വോട്ടെടുപ്പിന് തുടക്കംകുറിച്ചതെന്ന് ഈജിപ്തിന്റെ മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ രണ്ടുവര്‍ഷം മുമ്പ് സ്ഥാനഭ്രഷ്ടനാക്കിയ ശേഷം രാജ്യം നേരിടുന്ന ആദ്യത്തെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പാണിത്. രണ്ടു ദിവസങ്ങളിലായി 139 രാജ്യങ്ങളിലുള്ള ഈജിപ്തുകാര്‍ അതത് എംപസികള്‍ വഴി വോട്ട് രേഖപ്പെടുത്തുമെന്നാണ് റിപോര്‍ട്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് യമന്‍, സിറിയ, ലിബിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടത്തില്ല.

90 ലക്ഷത്തോളം ഈജിപ്തുകാര്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഏഴു ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരാണ്. രാജ്യത്തിനുള്ളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നും നളെയുമായി നടക്കും. രണ്ടാംഘട്ടം നവംബര്‍ 21, 22 തിയ്യതികളിലായിരിക്കും നടക്കുക. ഡിസംബര്‍ നാലിന് ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it