ഈഗിള്‍സ് ഗിറ്റാറിസ്റ്റ് ഗ്ലെന്‍ ഫ്രെ അന്തരിച്ചു

ന്യൂയോര്‍ക്ക്: വിഖ്യാത അമേരിക്കന്‍ റോക്ക് ബാന്‍ഡായ ഈഗിള്‍സിന്റെ പ്രമുഖ ഗിറ്റാറിസ്റ്റ് ഗ്ലെന്‍ ഫ്രെ (67) അന്തരിച്ചു. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിതനായിരുന്ന ഫ്രെയ്ക്കു ന്യൂമോണിയ കൂടി പിടിപെട്ടതോടെയാണ് അന്ത്യം.
ഫ്രെയുടെ വിയോഗം കനത്ത ആഘാതമാണെന്നും പറഞ്ഞറിയിക്കാനാവാത്ത ദുഃഖം ഉളവാക്കുന്നതാണെന്നും ഈഗിള്‍സ് ബാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. 1970കളിലാണ് ഈഗിള്‍സ് രൂപീകരി—ക്കപ്പെടുന്നത്. ബാന്‍ഡിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. പിന്നീട് പത്തു വര്‍ഷത്തോളം ഫ്രെ ഈഗിള്‍സിനൊപ്പം തന്നെ ആയിരുന്നു. 1976ല്‍ പുറത്തിറങ്ങിയ ഗാനത്തിന് ഡോണ്‍ ഹെന്‍ലിയോടൊപ്പം വരികളെഴുതിയത് ഫ്രെയായിരുന്നു.
Next Story

RELATED STORIES

Share it