Gulf

ഇoകോ റെയിന്‍ബോ ഇഫ്താറും ജേഴ്‌സി പ്രകാശനവും

ഇoകോ റെയിന്‍ബോ ഇഫ്താറും ജേഴ്‌സി പ്രകാശനവും
X


ദമ്മാം: ഇoകോ റെയിന്‍ബോ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ ഖോബാര്‍ ഇഫ്താര്‍ സംഗമവും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. പുതിയ സീസണിലേക്കുള്ള ടീമിന്റെ ജേഴ്സി ടീം ക്യാപ്റ്റന്‍ ഷംസു ഒറ്റപ്പാലത്തിന് നല്‍കി ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ് പ്രകാശനം ചെയ്തു. ശിഹാബ് വെട്ടത്തൂര്‍, സിബി പീറ്റര്‍, സാനു തിരുവമ്പാടി, കുഞ്ഞിമുഹമ്മദ് പുളിക്കല്‍, സത്യജിത്ത്, ജാക്‌സണ്‍ സംസാരിച്ചു. ടീം മാനേജര്‍ മണി പത്തിരിപ്പാല, ജേക്കബ് വര്‍ഗീസ്, സുരേഷ് ബാബു, അനസ് മമ്പാട്, ശിഹാബ് വെട്ടത്തൂര്‍, ഫൈസല്‍ മങ്കട, റിച്ചാര്‍ഡ് ലൂക്കോസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it