Second edit

ഇ-സിഗരറ്റുകള്‍ സിഗരറ്റ്

വലിയില്‍ നിന്നു മോചനം നേടാന്‍ പലരും അഭയം തേടുന്ന ഇ-സിഗരറ്റുകള്‍, പുകവലിയേക്കാള്‍ ആപല്‍ക്കരമാണെന്നു തെളിയിക്കപ്പെട്ടതുകൊണ്ടാണ് മുപ്പതിലേറെ രാജ്യങ്ങളില്‍ അവ നിരോധിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്ത് 28 മുതല്‍ ഇന്ത്യയിലും ഇവയുടെ ഉല്‍പാദനം, ഇറക്കുമതി, വിപണനം, വില്‍പന, പരസ്യപ്രചാരണം തുടങ്ങിയവയെല്ലാം ഗവണ്‍മെന്റ് നിരോധിച്ചിരിക്കുകയാണ്. നിക്കോട്ടിനു പകരമുള്ള ചികില്‍സ (നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി) എന്നറിയപ്പെടുന്ന ഈ ഉപാധികള്‍ പുകവലി ഉപഭോഗത്തില്‍നിന്ന് രക്ഷിക്കുമെന്ന വിശ്വാസം കാരണമാണു മിക്കവരും അതില്‍ അഭയം തേടുന്നത്. എന്നാല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുന്നതുപോലെ ആരോഗ്യത്തിനു കൂടുതല്‍ ആപല്‍ക്കരമായിത്തീരുകയാണ് ഇവ ചെയ്യുന്നതത്രേ. സാധാരണ ഒരു സിഗരറ്റില്‍ നാലു മുതല്‍ ആറു വരെ മില്ലിഗ്രാം നിക്കോട്ടിനാണുള്ളതെങ്കില്‍ ഇ-സിഗരറ്റില്‍ അത് 10 ഗ്രാമാണ്! ഒരു സിഗരറ്റിന് ഏഴു രൂപയാണ് വിലയെങ്കില്‍ ഇതിന് 200 രൂപ വിലവരും. നിക്കോട്ടിനു പകരം അതിന്റെ രാസവസ്തുക്കളാണ് ഇവയില്‍ ഉപയോഗിക്കുന്നതെന്നു മാത്രം. ഇതിലെ നിക്കോട്ടിനാവട്ടെ നമ്മുടെ ശരീരത്തിലെ ശ്വാസകോശം, ഹൃദയം, വൃക്ക, പ്രജനനശേഷി ഇവയെല്ലാം തകരാറിലാക്കും. എന്നാല്‍, നമ്മുടെ ചില ഡോക്ടര്‍മാര്‍പോലും ഡീഅഡിക്ഷന് പരിഹാരമായി എന്‍ഡ്‌സ് (ഇലക്ട്രോണിക് നിക്കോട്ടിങ് ഡെലിവറി സിസ്റ്റം) എന്ന ഈ ഉപാധി നിര്‍ദേശിക്കാറുണ്ട്. ഹുക്ക പോലുള്ള പുകവലി സാമഗ്രികളെയും ഈ ഇനത്തിലുള്‍പ്പെടുത്താം. ചൈനയില്‍ ഉല്‍പാദിപ്പിക്കുന്ന ഇ-സിഗരറ്റുകളാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്. നിരോധനം നിലവില്‍ വരുന്നതോടെ അതു തങ്ങളുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുമെന്നാണ് ഒരു കമ്പനിയുടെ വക്താവ് പറഞ്ഞത്.

Next Story

RELATED STORIES

Share it