Second edit

ഇ-സിഗരറ്റും വില്ലന്‍

ഹിറോയിന്‍, കൊക്കെയ്ന്‍ എന്നിവപോലെ തന്നെ നിക്കോട്ടിനും ഉപയോഗിക്കുന്നവരെ അടിമകളാക്കുന്നു. അതുകൊണ്ടാണ് പുകവലി ഉപേക്ഷിക്കാന്‍ പലര്‍ക്കും പ്രയാസമാവുന്നത്. പുകയോടൊപ്പം ശ്വാസകോശത്തിലെത്തുന്ന ടാര്‍ പോലുള്ള രാസപദാര്‍ഥങ്ങളാണ് യഥാര്‍ഥത്തില്‍ മാരകരോഗങ്ങള്‍ക്കു വഴിവയ്ക്കുന്നത്. അര്‍ബുദത്തിനു വഴിവയ്ക്കുന്ന ഏതാണ്ട് 70 രാസപദാര്‍ഥങ്ങള്‍ സിഗരറ്റ് പുകയിലുണ്ട്. പുകവലി ഉപേക്ഷിക്കാന്‍ പല സൂത്രങ്ങളും മനുഷ്യര്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍, പുകവലി ഏതാണ്ടൊരു അനുഷ്ഠാനംപോലെയായതിനാല്‍ ആ ദുശ്ശീലം അങ്ങനെയങ്ങ് ഒഴിഞ്ഞുപോവില്ല.
കൂടുതല്‍ മെച്ചപ്പെട്ട ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഒരു ദശാബ്ദം മുമ്പ് ഇലക്ട്രോണിക് സിഗരറ്റ് കമ്പോളത്തിലെത്തിയത്. നിക്കോട്ടിന്‍ മാത്രം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഇ-സിഗരറ്റ് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ വേഗം സിഗരറ്റിനെ പുറത്താക്കാന്‍ തുടങ്ങി.
എന്നാല്‍, ഇ-സിഗരറ്റ് എത്രമാത്രം ഗുണകരമാണ് എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. ചില രാജ്യങ്ങളൊക്കെ അതിന്റെ ഉപയോഗം വിലക്കുകയും ചെയ്തു. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത് ഒരു കുഴപ്പവുമില്ല എന്ന ധാരണയില്‍ പിള്ളേരത് കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ്. മാത്രമല്ല, ഇ-സിഗരറ്റ് ചൂടാവുമ്പോള്‍ കാഡ്മിയം, നിക്കല്‍ എന്നിവയുടെ തന്‍മാത്രകള്‍ ശ്വാസകോശത്തിലെത്തുന്നു. പ്രായം തികയാത്തവര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ഗ്രാഹ്യശേഷിയെ ബാധിക്കുന്നുപോല്‍. ഒന്നും തീര്‍ച്ചയായിട്ടില്ല എന്ന ആശ്വാസം മാത്രമാണിപ്പോള്‍.

Next Story

RELATED STORIES

Share it