ഇ-മെയില്‍ ഉപജ്ഞാതാവ് അന്തരിച്ചു

വാഷിങ്ടണ്‍: ഇ-മെയില്‍ ഉപജ്ഞാതാവും ഇ-മെയില്‍ പ്രതീകമായ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. 1971ലാണ് റേ ഒരു കംപ്യൂട്ടറില്‍നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ അയക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.—ഇ-മെയില്‍ വിലാസങ്ങള്‍ക്ക് അറ്റ് എന്ന ചിഹ്നം നല്‍കി ഉപയോക്താവിനെയും സേവനദാതാവിനെയും തിരിച്ചറിയാന്‍ വഴിയുണ്ടാക്കിയതും റേയായിരുന്നു. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന അര്‍പ്പാനെറ്റ് എന്ന പ്രോഗ്രാമും റേയുടെ കണ്ടുപിടിത്തമാണ്.—
—ടെക്‌നോളജി രംഗത്ത് പുതു പാതയൊരുക്കിയ വ്യക്തിയായിരുന്നു റേയെന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് റേത്തിയോണ്‍ കമ്പനി വക്താവ് മൈക്ക് ദോബിള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it