Flash News

ഇ മെയില്‍ അപേക്ഷകര്‍ക്കും ഇനിമുതല്‍ ഫോട്ടോ പതിച്ച പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

ഇ മെയില്‍ അപേക്ഷകര്‍ക്കും ഇനിമുതല്‍ ഫോട്ടോ പതിച്ച പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
X
തിരുവനന്തപുരം: പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ മെയില്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംവിധാനമൊരുക്കി ഡിജിപി ഉത്തരവായി. നിലവില്‍ ഇ മെയില്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് നല്‍കി വന്നിരുന്നത്. ഇനിമുതല്‍ താഴെപ്പറയുന്ന വ്യവസ്ഥകളില്‍ ഫോട്ടോ പതിച്ച് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.


1. യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജിലുള്ള അതേ ഫോട്ടോയാണ് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിക്കാന്‍ ഹാജരാക്കുന്നതെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെ ഒരു കളര്‍ഫോട്ടോ കോപ്പി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി സീലും ഒപ്പും പതിച്ച് കൊറിയര്‍ ആയോ ഇ- മെയിലിലോ ബന്ധപ്പെട്ട എസ്എച്ച്ഒയ്ക്ക് ലഭ്യമാക്കണം. ഒപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷയും ഫോട്ടോയുടെ മൂന്നു കോപ്പിയും നല്‍കണം.
2. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതി—ക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന ഫോട്ടോയും വ്യത്യസ്തമാണെങ്കില്‍ ഹാജരാക്കുന്ന ഫോട്ടോ പതിച്ച് അപേക്ഷകന്റെ പേര്, വിലാസം, പാസ്‌പോര്‍ട്ടിന്റെ  നമ്പര്‍, കാലാവധി മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി ഒറിജിനല്‍ രേഖയും ഹാജരാക്കണം.
3. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപറ്റുന്നതിനായി അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന ആളിന്റെ പേരും മറ്റ് അനുബന്ധ വിവരങ്ങളും എസ്എച്ച്ഒയ്ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ അയച്ചതിനുശേഷം പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപറ്റാന്‍ ചുമതലപ്പെട്ടയാള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട എസ്എച്ച്ഒയെ നേരില്‍ ബന്ധപ്പെടണം.
അപേക്ഷ എസ്എച്ച്ഒയ്ക്ക് ലഭ്യമാവുന്ന മുറയ്ക്ക് നിശ്ചിത ഫീസ് 500 രൂപ ഒടുക്കണം. ആവശ്യമായ പരിശോധനകള്‍ക്കുശേഷം അപേക്ഷകന്‍ ചുമതലപ്പെടുത്തിയയാളെ എസ്എച്ച്ഒ തിരിച്ചറിഞ്ഞ് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപറ്റാം. അപേക്ഷകന്റെ ഫോട്ടോ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ വലതുഭാഗത്ത് നിശ്ചിത സ്ഥലത്ത് പതിച്ചിരിക്കണം. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
യുഎഇ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇ മെയിലായി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഇതേ നടപടിക്രമങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട ജില്ലാ പോലിസ് മേധാവിക്ക് നല്‍കണം.
Next Story

RELATED STORIES

Share it