thrissur local

ഇ-പോസ് സംവിധാനം: ഈ മാസം റേഷന്‍ വൈകും

വടക്കാഞ്ചേരി: ഈ മാസം മുതല്‍ റേഷന്‍ വിതരണം ഈപോസ് മെഷീന്‍ വഴി മാത്രമായിരിക്കുന്നതിനാല്‍ ഒരാഴ്ചയ്ക്ക് ശേഷമേ റേഷന്‍ സാധനങ്ങള്‍ കാര്‍ഡു ഉടമകള്‍ക്ക് ലഭിക്കുകയുള്ളൂ.
റേഷന്‍ കടകളിലേക്ക് അലോട്ട് ചെയ്യുന്ന സാധനങ്ങളുടെ വിവരങ്ങള്‍ മെഷീനില്‍ ചേര്‍ക്കേണ്ടതിനാലാണ് താമസം വരുന്നത്. ഒരു പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കാര്‍ഡ് ഉടമകള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ മനസിലാക്കി സഹകരിക്കേണ്ടതാണ.
കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗത്തിന്റെ വിരലടയാളം ഈപോസ് മെഷീനില്‍ പതിപ്പിച്ചുവേണം റേഷന്‍ വാങ്ങിക്കുവാന്‍, ഒരാള്‍ക്ക് 5 മിനിറ്റു മുതല്‍ 10 മിനിറ്റ് വരെ സമയം എടുക്കുവാന്‍ സാധ്യതയുണ്ട്.
ഇന്റര്‍നെറ്റ് തകരാറിലായാല്‍ വിതരണം മുടങ്ങാനും സാധ്യതയുണ്ട്. ഓരോ കാര്‍ഡ് ഉടമയ്ക്കും ഏത് ഇനം അരിയാണ് പച്ച, പുഴുക്കല്‍, മട്ട ഇതില്‍ ഏതാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കില്‍ അരിമാത്രമേ ലഭിക്കുകയുള്ളൂ. ഈ മാസം മുതല്‍ റേഷന്‍ സാധനങ്ങള്‍ക്ക് വിലയും വര്‍ധിച്ചിട്ടുണ്ട്.
സൗജന്യമായിരുന്ന എപിഎല്‍ വിഭാഗം കിലോവിന് ഒരു രൂപയും, സബ്‌സിഡി വിഭാഗം മൂന്നു രൂപയും, പൊതുവിഭാഗം (എ.പി.എല്‍), 9.90 രൂപയും, ആട്ടയ്ക്ക് 16 രൂപയും നല്‍കണം.
Next Story

RELATED STORIES

Share it