ഇ പോസ് മെഷീന്‍ വഴി അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍: ഇ-പോസ് സംവിധാനം നിലവില്‍ വരുന്നതോടെ ഭക്ഷ്യപൊതുവിതരണ രംഗത്തെ പരാതികള്‍ പരിഹരിക്കാനാവുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിതരണ സംവിധാനം കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കടകളിലും ഇ പോസ് മെഷീനുകള്‍ സ്ഥാപിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍കടകളുടെ ഏകീകൃത മാതൃകയുടെ പ്രകാശനവും സപ്ലൈകോയുടെ ശബരി ന്യായവില ഉല്‍പന്നങ്ങള്‍ റേഷന്‍കട വഴി ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥ ഉപഭോക്താവിന് മാത്രം റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാനും പൊതുവിതരണ രംഗത്തെ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് ഇ പോസ് സംവിധാനം തുടങ്ങിയത്. കാര്‍ഡുടമകള്‍ക്ക് അര്‍ഹിക്കുന്ന സാധനങ്ങള്‍ കൃത്യമായ രീതിയില്‍ വിതരണം ചെയ്യുകയാണ് ഇ പോസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it