ഇ പി ജയരാജന്‍ മന്ത്രിസഭായോഗ അധ്യക്ഷന്‍

തിരുവനന്തപുരം: മന്ത്രിസഭായോഗ അധ്യക്ഷനായി ഇ പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. എന്നാല്‍, മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയ സാഹചര്യത്തിലാണ് മന്ത്രിസഭായോഗ അധ്യക്ഷന്റെ ചുമതല മന്ത്രി ഇ പി ജയരാജന് നല്‍കിയത്. മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഇ പി ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭരണരംഗത്ത് ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പോവുന്നവര്‍ക്ക് നല്‍കുമെന്നു പ്രഖ്യാപിച്ച 10,000 രൂപ എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രി ഇ പി ജയരാജനെ അധ്യക്ഷനാക്കിയ സിപിഎം നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. കഴിഞ്ഞദിവസം മന്ത്രിസഭയിലെ രണ്ടാമന്‍ ഇ പി ജയരാജന്‍ തന്നെയെന്ന് ഉറപ്പിച്ച് നിയമസഭയില്‍ സീറ്റ് ക്രമീകരണം നടത്തിയിരുന്നു. വീണ്ടും മന്ത്രിയായശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ സമീപത്തെ സീറ്റ് ഇ പി ജയരാജനു ലഭിച്ചു.

Next Story

RELATED STORIES

Share it