ഇ-ട്രെയിന്‍ ടിക്കറ്റുകള്‍ വെയിറ്റിങ്് ലിസ്റ്റിലാണെങ്കിലും യാത്ര ചെയ്യാം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി എടുക്കുന്ന ഇ ടിക്കറ്റുകള്‍ വെയിറ്റിങ്് ലിസ്റ്റിലാണെങ്കിലും ഇനി യാത്രക്കാര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം.
ഇത്തരക്കാര്‍ക്ക് ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കുകയും ചെയ്യാമെന്ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മുമ്പ് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്നവര്‍ക്കു (കൗണ്ടര്‍ ടിക്കറ്റ്) മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍, ഇതു വിവേചനമാണെന്നാണ് സുപ്രിംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയും 2004ല്‍ ഉത്തരവ് ഇറക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരേ റെയില്‍വേ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഇ ടിക്കറ്റ് യാത്രക്കാര്‍ക്ക് അനുകൂലമായി സുപ്രിംകോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
പുതിയ നിര്‍ദേശം അനുസരിച്ച് യാത്രക്കാരുടെ അവസാന ചാര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ ഇ ടിക്കറ്റില്‍ വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റുകള്‍ റദ്ദാക്കാനാവില്ല. കഴിഞ്ഞദിവസം സുപ്രിംകോടതി അപ്പീല്‍ പരിഗണനയ്‌ക്കെടുത്തപ്പോള്‍ റെയില്‍വേക്കു വേണ്ടി അഭിഭാഷകര്‍ ആരും തന്നെ ഹാജരായിരുന്നില്ല.
Next Story

RELATED STORIES

Share it