Flash News

ഇ ടി യുടെ പ്രസ്താവന അതിരുകടന്നത് : സമസ്ത



തിരുവനന്തപുരം: മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്ന തരത്തിലുള്ള ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റേറിയനുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അതിരു കടന്നതും അനുചിതവുമാണെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ ക്ലിപ്പിങ്ങിലാണ് ഇ ടി പ്രസ്താവന നടത്തിയത്. എം എം മുഹ്‌യുദ്ദീന്‍ മുസ്‌ല്യാര്‍, എ വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്‌വി , പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി , ഡോ. എന്‍ എ എം അബ്ദുല്‍ഖാദര്‍ , പുത്തനഴി മൊയ്തീന്‍ ഫൈസി, കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it