Gulf

ഇ.എം.ഇ.എ കോളേജ് സോഷ്യല്‍ ഡിഗ്‌നിറ്റി അവാര്‍ഡ് ഡോ:പുത്തൂര്‍ റഹ്മാന്

ദുബൈ: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ മികച്ച സേവനത്തിനു കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് അലുംനി ഏര്‍പ്പെടുത്തിയ സോഷ്യല്‍ ഡിഗ്‌നിറ്റി അവാര്ഡിന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹമാനെ തെരെഞ്ഞെടുത്തു. ഇ.എം.ഇ.എ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനും സാമൂഹ്യ സാംസ്‌കാരിക മത വിദ്യാഭ്യാസ നിയമ മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന അഡ്വക്കേറ്റ് പി.കെ ഫൈസലിന്റെ പേരിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, ബഷീര്‍ തോട്ടിയന്‍, വി.പി സലീം, പി.അബ്ദുല്‍ ജലീല്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. എം.എസ്എ.ഫ് തിരൂര്‍ താലൂക്ക് പ്രസിഡന്റ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച പുത്തൂര്‍ റഹ്മാന്‍ യു.എ.ഇയില്‍ നിഖില മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭാ ശാലിയാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും അറബിക്കില്‍ ബിരുദം നേടിയ അദ്ദേഹം ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഫുജൈറ ഭരണാധികാരിയുടെ െ്രെപവറ്റ് ഡിപ്പാര്‍ട്‌മെന്റില്‍ മാനേജര്‍ ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മികച്ച കലാ കാരനും സഹൃദയനുമാണ്.
എം.ഇ.എസ് രക്ഷാധികാരി, ഫുജൈറ ആര്‍ട്ട് ലവേഴ്‌സ് അസ്സോസിയേഷന്‍ മുഖ്യ രക്ഷാധികാരി, ഫുജൈറ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, കോട്ടക്കല്‍ ഇസ്ലാമിയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്‍മാന്‍, കൈപ്പമംഗലം ഹിറ എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ചീഫ് ട്രസ്റ്റി, യു.എ.ഇ ഗള്‍ഫ് മലയാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി, മിഡ്ഡില്‍ ഈസ്‌റ് ചന്ദ്രിക ഗവേര്‍ണിംഗ് ബോഡി മുഖ്യ രക്ഷാധികാരി, വളാഞ്ചേരി ഫ്‌ലോറ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയര്‍മാന്‍, എന്‍.ആര്‍.ഐ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
തിരുവനന്തപുരം സാഹിത്യ വേദിയുടെ ബെസ്റ്റ് സോഷ്യല്‍ കോണ്‍ട്രി ബ്യൂട്ടര്‍ അവാര്‍ഡ്, മലയാളം രത്‌ന പുരസ്‌കാരം, ദര്‍ശന ടി.വിയുടെ ബെസ്റ്റ് എന്‍.ആര്‍ .ഐ സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, മീഡിയ വണ്‍ ടി വി യുടെ എന്‍.ആര്‍.ഐ സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, ഡ്രീം വേള്‍ഡ് ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള സാഹിത്യ വേദിയുടെ ഗള്‍ഫ് കള്‍ച്ചറല്‍ അവാര്‍ഡ്, ആനപ്പടിക്കല്‍ ട്രസ്റ്റ് ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കെ.എം.സി.സി റിമാര്‍ക്കബിള്‍ സര്‍വിസ് ടു ദി സൊസൈറ്റി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
മാര്‍ച്ച് 30 വെള്ളിയാഴ്ച അജ്മാനിലെ വുഡ്‌ലേം പാര്‍ക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന കൊണ്ടോട്ടി ഇ.എം.ഇ എ കോളേജ് അലുംനി യു.എ.ഇ ചാപ്റ്ററിന്റെ മെഗാ അലുംനി മീറ്റ് 'എമിസ്റ്റാള്‍ജിയ 2018'ല്‍ അറബ് പ്രമുഖരടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കും
Next Story

RELATED STORIES

Share it