Flash News

ഇസ് ലാമിക് സ്‌റ്റേറ്റ് ഇപ്പോഴും പരാജയപ്പെട്ടിട്ടില്ല;ഇറാഖിന് തെരേസാമേയുടെ മുന്നറിയിപ്പ്

ഇസ് ലാമിക് സ്‌റ്റേറ്റ് ഇപ്പോഴും പരാജയപ്പെട്ടിട്ടില്ല;ഇറാഖിന് തെരേസാമേയുടെ മുന്നറിയിപ്പ്
X
ബാഗ്ദാദ്: ഇസ് ലാമിക് സ്റ്റേറ്റ് ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാമേ. ഇറാഖിലും സിറിയയിലും മേധാവിത്വമില്ലെങ്കിലും ഇസ് ലാമിക് സ്റ്റേറ്റ് പൂര്‍ണമായും പരാജയപ്പെട്ടിട്ടില്ലെന്ന് തെരേസാമേ പറഞ്ഞു.


ഇറാഖ്-സിറിയ അതിര്‍ത്തിയുടെ പൂര്‍ണ നിയന്ത്രണം ഐഎസില്‍ നിന്ന് ഇറാഖ് സര്‍ക്കാരിന് പിടിച്ചെടുക്കാനായത് ചരിത്രപരമായ നേട്ടമായാണ് തെരേസാമേ വിശേഷിപ്പിച്ചത്. ഇതിനായി ഇറാഖിന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും തെരേസാമേ പറഞ്ഞു.
എന്നിരുന്നാലും ഐഎസ് പൂര്‍ണമായും പരാജയപ്പെട്ടിട്ടില്ല. സിറിയന്‍ അതിര്‍ത്തിയില്‍ നിന്നുപോലും ഐഎസ്  ഇപ്പോഴും ഇറാഖിന് ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് തെരേസാമേ ഇറാഖിന് മുന്നറിയിപ്പ് നല്‍കി.
ഐഎസില്‍ നിന്നു ഇറാഖ് തിരിച്ചുപിടിക്കുന്നതിന് ഇറാഖി സെക്യൂരിറ്റി ഫോഴ്‌സിനെ സഹായിക്കുന്നതില്‍ ബ്രിട്ടണ്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനായി 1,350 യുദ്ധവിമാനങ്ങള്‍ ബ്രിട്ടണ്‍ നല്‍കിയിട്ടുണ്ടെന്നും തെരേസാമേ പറഞ്ഞു.
ഇസ് ലാമിക് സ്‌റ്റേറ്റുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാഖ്-സിറിയ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും ഐഎസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഐഎസ് ഗ്രൂപ്പിന്റെ ആശയങ്ങളോടുള്ള പോരാട്ടം തുടരുമെന്നും ഹൈദര്‍ അല്‍ അബാദി ബാഗ്ദാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it