Flash News

ഇസ് ലാം മതം സ്വീകരിച്ച യുവതിക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതിയുടെ അനുമതി

ഇസ് ലാം മതം സ്വീകരിച്ച യുവതിക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതിയുടെ അനുമതി
X


ജോധ്പൂര്‍: ഇസ് ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച യുവതിക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതിയുടെ അനുമതി. ഇസ് ലാം മതം സ്വീകരിച്ച ജോധ്പൂര്‍ സ്വദേശി പ്യാഗല്‍ സാങ്‌വിന് ഭര്‍ത്താവായ മുഹമ്മദ് ഫൈസലിനൊപ്പം പോകാന്‍ രാജസ്ഥാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. യുവതിയുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ അനുമതി നല്‍കിയ കോടതി, ഇരുവര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനും ഉത്തരവിട്ടു.
പ്യാഗല്‍ സാങ്‌വിനെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതാണെന്ന് ആരോപിച്ച് വീട്ടുകാരാണ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 25ന് പ്യാഗലിനെ തട്ടികൊണ്ടുപോകുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹ ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുകയുമായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ 10 വര്‍ഷത്തെ പരിചയമുണ്ടെന്നും പ്യാഗലും ഫൈസലും പ്രണയത്തിലായിരുന്നുവെന്നും ഫൈസലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ട കോടതി യുവതിയെ ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്യാഗലിനെ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു. 18 വയസു കഴിഞ്ഞ യുവതിക്ക് വിവേചനാധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it