'ഇസ്ലാമിന് ഭീകരതയുടെ മുഖം നല്കുന്നവര് ബഹുസ്വരതയുടെ ശത്രുക്കള്‍'
BY kasim kzm29 Dec 2017 3:37 AM GMT
kasim kzm29 Dec 2017 3:37 AM GMT
സലഫി നഗര്‍ (കൂരിയാട്): ഇസ്ലാമിന്റെ മാനവിക പാഠങ്ങള്‍ വക്രീകരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അല്‍ഖാഇദ, ബോകോഹറാം, ത്വാലിബാന് തുടങ്ങിയ ഭീകരസംഘങ്ങള്‍ ഇസ്ലാമിനെയല്ല പ്രതിനിധീകരിക്കുന്നതെന്ന് മുജാഹിദ് 9ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ സലഫി പ്രമേയം അവതരിപ്പിച്ചു. എ അസ്ഗറലി കെഎന്‍എം വിഷന്‍ 2020 അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഹുസയ്ന്‍ മടവൂര്‍, സമ്മേളന സ്വാഗതസംഘം ചെയര്മാന് വി കെ സകരിയ്യ, ഹാഷിം ഹാജി ആലപ്പുഴ, സി പി ഉമര്‍ സുല്ലമി, എം മുഹമ്മദ് മദനി, പ്രഫ. എന്‍ വി അബ്ദുര്‍റഹ്മാന്‍, പാലത്ത് അബ്ദുര്‍റഹ്മാന്‍ മദനി, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. സുല്‍ഫിക്കര്‍ അലി സംസാരിച്ചു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT