ഇസ്‌ലാമിനെ വ്യാഖ്യാനിക്കേണ്ടത് ഉലമാക്കള്‍: മൗലാന ഉസ്മാന്‍ ബേഗ് റഷാദി

തിരുവനന്തപുരം: സലഫി ഇസ്‌ലാമെന്നും സൂഫി ഇസ്‌ലാമെന്നും വേര്‍തിരിച്ചുള്ള ഇസ്‌ലാമിനെ സര്‍ക്കാരുകളോ, സര്‍ക്കാരിന്റെ പ്രതിനിധികളോ വിശദീകരിക്കുന്നതു ഭരണ സംവിധാനത്തിന് ഭൂഷണമല്ലെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി.
ഇസ്‌ലാം എന്താണെന്നും കാലഘട്ടത്തില്‍ അതിന്റെ ദൗത്യം എന്താണെന്നും വിശദീകരിക്കേണ്ടത് ഇസ്‌ലാം പണ്ഡിതരാണെന്നും അദ്ദേഹം പറഞ്ഞു. ഇമാംസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഇസ്്‌ലാമിന് എതിരായി നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അതിനു പിന്തുണ നല്‍കുന്നവരാവരുത് ഉലമാക്കള്‍. സര്‍ക്കാരുകളും ഇസ്‌ലാമിന്റെ ശത്രുക്കളും സമുദായത്തിനെ ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഭരണഘടന നമുക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്‍മാരാക്കി അവരെ ഭയത്തില്‍ നിന്നു മോചിപ്പിക്കേണ്ടത് ഉലമാക്കളുടെ ദൗത്യമാണെന്നും അദ്ദേഹം ഓര്‍പ്പെടുത്തി.
ദേശീയ ച—ലനങ്ങള്‍, ഏക സിവില്‍കോഡും ഇസ്്‌ലാമിക ശരീഅത്തും എന്നീ വിഷയങ്ങളില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ മൗലവി, സംസ്ഥാന ട്രഷറര്‍ വി എം ഫത്തഹുദ്ദീന്‍ റഷാദി ക്ലാസുകള്‍ നയിച്ചു. ജില്ലാ സെക്രട്ടറി അര്‍ഷദ് ബാഖവി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കരമന അശ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ശിഹാബുദീന്‍ മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it