Kollam Local

ഇസ്‌ലാമിനെതിരേയുള്ള വ്യാജ പ്രചരണത്തില്‍ നിന്ന് പിന്തിരിയണം



കൊല്ലം : ഇസ്‌ലാമിന്റെ അന്തസത്ത പഠിക്കാതെയും മനസ്സിലാക്കാതെയും ഇസ്‌ലാമിനെതിരേ ത്രീവ്രവാദവും വര്‍ഗ്ഗീയ വാദവും അടിച്ചേല്‍പ്പിച്ച് വിശ്വേത്വരമായ ഇസ്‌ലാമിന്റെ സംസ്‌കാരം കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ അതില്‍ നിന്ന് പിന്തിരിയണമെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. കൊല്ലത്ത് ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെയും കര്‍ബല ട്രസ്റ്റിന്റെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഈ വര്‍ഷത്തെ നബിദിന സമ്മേളനം കേരള മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്റെയും കര്‍ബല ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്താന്‍ കര്‍ബല മജ്‌ലിസ് കോംപൗണ്ടില്‍ വെച്ച് കൂടിയ യോഗം തീരുമാനിച്ചു. യോഗത്തില്‍ കര്‍ബല ട്രസ്റ്റ് പ്രസിഡന്റ് എ ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ആസാദ് റഹീം, മൈലക്കാട് ഷാ, അബ്ദുല്‍ അസീസ്, അബ്ദുല്‍ സലാം മാര്‍ക്ക്, എം എ സമദ്, നിസാമുദ്ദീന്‍ കണ്ണനല്ലൂര്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, നാസര്‍ കുഴിവേലില്‍, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, എ കെ ഉമര്‍ മൗലവി, വൈ എം ഹനീഫാ മൗലവി, കാരാളി ഇ കെ സുലൈമാന്‍ ദാരിമി, എ കെ ജോഹര്‍, എസ് നാസറുദ്ദീന്‍, തൊടിയില്‍ ലുഖ്മാന്‍ സംസാരിച്ചു.സ്വാഗതസംഘം ചെയര്‍മാനായി പാങ്ങേട് എ ഖമറുദ്ദീന്‍ മൗലവിയേയും ജനറല്‍ കണ്‍വീനറായി മൈലക്കാട് ഷായേയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it