ഇസ്‌ലാമിക വികസനബാങ്ക് ഇന്തോനീസ്യക്ക് 520 കോടി ഡോളര്‍ നല്‍കും

ജക്കാര്‍ത്ത: ഇന്തോനീസ്യക്ക് 520 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് ഇസ്‌ലാമിക വികസനബാങ്ക്(ഐഡിബി). 2016-20 കാലയളവിലേക്കുള്ള അടിസ്ഥാന സൗകര്യ, ഊര്‍ജരംഗങ്ങളിലെ വികസനത്തിനായാണ് തുക വിനിയോഗിക്കുകയെന്ന് ഇന്തോനീസ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ജക്കാര്‍ത്തയില്‍ നടന്ന 41ാം വാര്‍ഷിക യോഗത്തില്‍ അംഗരാജ്യമെന്ന നിലയിലുള്ള സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായതായി ഇന്തോനീസ്യന്‍ ധനമന്ത്രിയും ഐഡിബി ഭരണസമിതി ചെയര്‍മാനുമായ ബാംബാങ് ബ്രോജോനെഗോറോ അറിയിച്ചു.
Next Story

RELATED STORIES

Share it