ഇസ്‌ലാമിക ഭീകരവാദ കോഴ്‌സ്: ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇസ്‌ലാമിക ഭീകരവാദം”എന്ന വിഷയം സംബന്ധിച്ച് കോഴ്‌സ് തുടങ്ങാനുള്ള ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയുടെ (ജെഎന്‍യു) നീക്കത്തില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ഇത്തരമൊരു കോഴ്‌സ് തുടങ്ങാന്‍ കാരണമെന്തെന്നു സര്‍വകലാശാലയോടു കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ ആരാഞ്ഞു. കോഴ്‌സിനെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സായുധ പ്രവര്‍ത്തനങ്ങള്‍, മാവോവാദം, പാകിസ്താന്റെയും ചൈനയുടെയും സൈന്യങ്ങളുടെ ആധുനികവല്‍ക്കരണം എന്നീ വിഷയങ്ങളും കോഴ്‌സുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കോഴ്‌സ് തുടങ്ങാന്‍ തീരുമാനിച്ച കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സ് രേഖകള്‍ ഹാജരാക്കാന്‍ സര്‍വകലാശാലയോട് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 5ന് മുമ്പ് സര്‍വകലാശാല വിശദീകരണം നല്‍കണം.
Next Story

RELATED STORIES

Share it