ഇസ്‌ലാമിക ചിന്തകന്‍ ഡോ. താഹാ അല്‍വാനി അന്തരിച്ചു

വിര്‍ജീനിയ: പ്രമുഖ ഇസ്‌ലാമിക ചിന്തകനും യുഎസിലെ കൊര്‍ദോവ യൂനിവേഴ്‌സിറ്റി മേധാവിയുമായിരുന്ന ഡോ. താഹാ ജാബിര്‍ അല്‍ അല്‍വാനി അന്തരിച്ചു. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന്റെ (ഐഐഐടി) സ്ഥാപകനേതാക്കളില്‍ ഒരാളാണ്. അല്‍ അല്‍വാനിക്ക് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രത്തില്‍ ആഴത്തില്‍ അവഗാഹമുണ്ട്. ചികില്‍സാവശ്യാര്‍ഥം കെയ്‌റോയില്‍നിന്നു യുഎസിലേക്കു യാത്ര തിരിച്ചതായിരുന്നു. യാത്ര ചെയ്ത വിമാനം അയര്‍ലന്‍ഡിനു മുകളിലായിരിക്കെയാണ് മരണം. ഖബറടക്കം യുഎസില്‍ നടത്തി.
1935ല്‍ ഇറാഖില്‍ ജനിച്ച ജാബിര്‍ 1973ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു കര്‍മശാസ്ത്ര നിദാനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് 1975 മുതല്‍ 1985 വരെ റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ അതേ വിഷയത്തില്‍ അധ്യാപകനായിരുന്നു.
Next Story

RELATED STORIES

Share it