ഇസ്‌ലാമിക അ ധ്യാപനങ്ങളുടെ തെറ്റായ പ്രചരണം പ്രശ്‌നങ്ങള്‍ക്ക് കാരണം

നെടുമ്പാശ്ശേരി: ഇസ്‌ലാമിക അധ്യാപനങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണ് മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇസ്‌ലാമിക പണ്ഡിതന്‍ ശെയ്ഖ് അബൂ ഉസാമ ഖലീഫ അദ്ദഹബി പറഞ്ഞു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി എംഎസ്എം സംഘടിപ്പിക്കുന്ന 20ാമത് രാജ്യാന്തര പ്രഫഷനല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് (പ്രോഫ്‌കോണ്‍) നെടുമ്പാശ്ശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാനം നേടുന്നതിലൂടെ മാത്രമേ പുരോഗതി സാധ്യമാവൂ. ഇസ്‌ലാമിന്റെ യഥാര്‍ഥ വായനയെ പ്രോല്‍സാഹിപ്പിക്കാനും, ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രബോധനം ചെയ്യാനും മുസ്‌ലിംകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് പി പി നസീഫ് അധ്യക്ഷത വഹിച്ചു. കേരള യൂനിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരിന്നു. ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ റഹിമാന്‍, പി എം ഷാഹുല്‍ ഹമീദ്, എന്‍ കെ ഷംസുദ്ദീന്‍, ശിഹാബ് എടക്കര, എംഎസ്എം സംസ്ഥാന സെക്രട്ടറി പി ലുബൈബ്, സി മുഹാസ് സംസാരിച്ചു. അബ്ദു റഷീദ് കുട്ടമ്പൂര്‍, റുസ്തം ഉസ്മാന്‍, ഉമര്‍ഖാന്‍ മദീനി, അര്‍ഷദ് താനൂര്‍ ശൂഹൈബ് കരമന, മന്‍സൂര്‍ സ്വലാഹി, ശാഫി സ്വബാഹി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it