Business

ഇസ്‌ലാമിക് ഫൈനാന്‍സില്‍ ഉന്നത പഠനത്തിന് മലപ്പുറത്ത് അവസരം

ഇസ്‌ലാമിക് ഫൈനാന്‍സില്‍ ഉന്നത പഠനത്തിന് മലപ്പുറത്ത് അവസരം
X
Islamic-Finance

മലപ്പുറം: ഇസ്‌ലാമിക് ബാങ്കിംഗ് ആന്റ് ഫൈനാന്‍സ് പഠനമേഖലയില്‍ അന്താരാഷ്ട്ര സ്ഥാപനമായ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഇന്ത്യയില്‍ ഈ രംഗത്തെ ഉന്നത പഠനത്തിന് മഅ്ദിന്‍ അക്കാദമി അവസരമൊരുക്കുന്നു.
ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിക്കു കീഴിലെ ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആന്റ് ഫൈനാന്‍സിന്റെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ സെപ്തംബര്‍ മുതല്‍ മഅ്ദിന്‍ അക്കാദമിയില്‍ ആരംഭിക്കും. 75 രാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകാരം നല്‍കുകയും രണ്ട് ട്രില്ല്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുകയും ചെയ്യുന്ന ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയില്‍ വേണ്ടത്ര വിദഗ്ധരില്ല. ഈ കുറവ് നികത്തുകയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ രാജ്യത്ത് ഇസ്‌ലാമിക് ഫൈനാന്‍സിനെ പരിചയപ്പെടുത്തുകയും ചെയ്യുകയെന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മഅ്ദിന്‍ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ഇസ്‌ലാമിക് ബാങ്കിംഗ് ആന്റ് ഫൈനാന്‍സ് കോഴ്‌സുകള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിക്കുന്നത് സംബന്ധിച്ച കരാറില്‍ മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ധീനും മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ.കെ.കെ. എന്‍. കുറുപ്പും ഒപ്പുവെച്ചു. മലേഷ്യന്‍ ആസ്ഥാനമായ ക്വാലാലമ്പൂരില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി പ്രസിഡണ്ടും മലേഷ്യന്‍ സര്‍ക്കാറിന്റെ സാമൂഹ്യ സാംസ്‌കാരിക ഉപദേഷ്ടാവുമായ താന്‍ശ്രീ ഡോ. റഈസ് യതീം, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ സംബന്ധിച്ചു.  [related]
Next Story

RELATED STORIES

Share it