Kottayam Local

ഇസ്‌ലാം വിവേചനങ്ങള്‍ക്ക് അന്ത്യം കുറിച്ച ദര്‍ശനം: ഷിഫാര്‍ മൗലവി

മുട്ടപ്പള്ളി: ലോകത്ത് വിവേചനങ്ങള്‍ക്ക് അന്ത്യം കുറിച്ച ദര്‍ശനമാണ് ഇസ്്‌ലാമെന്ന് കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദ് ചീഫ് ഇമാം എ പി ഷിഫാര്‍ മൗലവി. ദക്ഷിണമേഖലാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ എരുമേലി മേഖലാ കമ്മിറ്റി മുട്ടപ്പള്ളിയില്‍ നടത്തിയ മദ്ഹുര്‍ റസൂല്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഇസ്്‌ലാം വിഭാവനം ചെയ്യുന്നത്. എന്നാല്‍ ലോകത്ത് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട മതമായി ഇന്നു മാറിയിരിക്കുന്നു. ഇതു സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാമിക ദര്‍ശനത്തിന്റെ സത്യസന്ധതയും നീതിയുമാണ് ഇസ്്‌ലാം ലോകത്ത് പ്രസക്തമാക്കിയതെന്നും ലോകത്ത് അതിവേഗം ഇസ്്‌ലാം വളരുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ വി എച്ച് അലിയാര്‍ മൗലവി പറഞ്ഞു. ജാതിവ്യവസ്ഥ മൂലം അസ്പൃശ്യതയും അടിമത്തവും അനുഭവിച്ചിരുന്നവര്‍ മനുഷ്യനായി ജീവിക്കുന്നതിന് ഇസ്്‌ലാം സ്വീകരിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. വി എച്ച് അലിയാര്‍ മൗലവി മുഖ്യപഭാഷണം നടത്തി. അബ്ദുല്‍ അസീസ് മൗലവി, ഹാജി പി എ ഇര്‍ഷാദ്, സുലൈമാന്‍ റാവുത്തര്‍, അബ്ദുല്‍ സമദ് മൗലവി,  താഹാ മൗലവി, ഇസ്മായില്‍ മൗലവി, സി എച്ച് നിസാര്‍ മൗലവി, നെജീബ് ഹസന്‍ ബാഖവി, ഇബ്രാഹിംകുട്ടി, ഷാഹുല്‍ ഹമീദ് മൗലവി, മുഹമ്മദ് കുഞ്ഞ്, നിസാര്‍ മൗലവി, ഹനീഫ മൗലവി സംബന്ധിച്ചു. സമ്മേളനത്തിനു മുന്നോടിയായി സംയുക്ത നബിദിന സന്ദേശറാലിയും  നടത്തി.
Next Story

RELATED STORIES

Share it