ഇസ്‌ലാം ഭയം ഇല്ലാതാക്കാന്‍ ഒബാമ മസ്ജിദ് സന്ദര്‍ശിക്കുന്നു

വാഷിങ്ടണ്‍: രാജ്യത്തെ ഇസ്‌ലാമിനോടുള്ള ഭയം ഇല്ലാതാക്കാനും മതസ്വാതന്ത്ര്യത്തെ ന്യായീകരിച്ചും പ്രസിഡന്റ് ബറാക് ഒബാമ അടുത്തയാഴ്ച മുസ്‌ലിം പള്ളി സന്ദര്‍ശിക്കുമെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായാണ് ഒബാമ ഇത്തരമൊരു സന്ദര്‍ശനം നടത്തുന്നത്. രാജ്യത്ത് ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഒബാമയുടെ സന്ദര്‍ശനം.
ബുധനാഴ്ച ഇസ്‌ലാമിക് സൊസൈറ്റിക്ക് കീഴിലുള്ള ബാള്‍ട്ടിമോറിലെ മസ്ജിദ് സന്ദര്‍ശിക്കുന്ന ഒബാമ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, പ്രഭാഷണവും നടത്തുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ മൂല്യങ്ങള്‍, മറ്റു മതസ്ഥരോടുള്ള സമീപനം, മതഭ്രാന്തിനെതിരേ നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ ഒബാമ പ്രഭാഷണം നടത്തും. വിദേശയാത്രകളില്‍ നിരവധി പള്ളികള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് യുഎസിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രസിഡന്റ് പദവിയിലെ അവസാന ഊഴത്തിലുള്ള ഒബാമ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍നിന്നു രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്.
Next Story

RELATED STORIES

Share it