World

ഇസ്‌ലാംവിരുദ്ധ പരാമര്‍ശവുമായി ടോണി ആബട്ട്

മെല്‍ബണ്‍: ഇസ്‌ലാം വലിയ പ്രശ്‌നമാണെന്നും അതില്‍ പരിഷ്‌കരണം ആവശ്യമാണെന്നുമുള്ള ആസ്‌ത്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ പരാമര്‍ശം വിവാദമായി. എല്ലാ സംസ്‌കാരങ്ങളും തുല്യമല്ലെന്നും വിമര്‍ശനത്തിന് ക്ഷമാപണം നടത്തുന്ന നടപടി പാശ്ചാത്യര്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ആസ്‌ത്രേലിയന്‍ ടാബ്ലോയിഡായ ന്യൂസ് കോര്‍പ്‌സില്‍ പ്രസിദ്ധീകരിച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌ലാമിനെ പൈശാചികവല്‍ക്കരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇസ്‌ലാമിലെ വലിയ പ്രശ്‌നങ്ങള്‍ നിഷേധിക്കാനാവില്ലെന്നും ആബട്ട് വ്യക്തമാക്കി. ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രവാദത്തെ എതിര്‍ക്കുന്നവരാണെങ്കിലും ചിലര്‍ അവിശ്വാസികളുടെ മരണത്തെ ന്യായീകരിക്കുന്നു. നവീകരണം സംബന്ധിച്ച് ഇസ്‌ലാമിന് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, പ്രസ്താവന വിപരീതഫലം ഉളവാക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ പ്രസ്താവിച്ചു. ഭൂരിപക്ഷം മുസ്‌ലിംകളെയും ഭീകരവാദം അലട്ടുന്നുണ്ടെന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രസ്താവിച്ചു. ഇത്തരം അബദ്ധം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നു ടേണ്‍ബുള്‍ പെര്‍ത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it