Flash News

ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റിട്ടും കണ്ണിലെ അഗ്നി കെടാതെയുള്ള ഫലസ്തീന്‍ ബാലന്റെ ഫോട്ടോ വൈറലാകുന്നു

ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റിട്ടും കണ്ണിലെ അഗ്നി കെടാതെയുള്ള  ഫലസ്തീന്‍ ബാലന്റെ ഫോട്ടോ വൈറലാകുന്നു
X
boy-i
ധക്ക: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയുണ്ട നെഞ്ചില്‍ ചൂഴ്ന്നിറങ്ങി രക്തം ഒലിച്ചിറങ്ങുമ്പോഴും ധീരതയോടെ കണ്ണില്‍ ഫലസ്തീന്‍ ജനതയുടെ മുഴുവന്‍ പ്രതികാരവും ജ്വലിപ്പിച്ച് നിരായുധനായി നിവര്‍ന്ന്് നില്‍ക്കുന്ന ഫലസ്തീന്‍ ബാലന്റെ ഫോട്ടോ വൈറലാകുന്നു. ഇതിനോടകം ഈ ഫോട്ടോയ്ക്ക് ലഭിച്ചത് 13,199 ലൈക്കാണ്. ഷെയറാവട്ടെ 35,953. ബാലന്റെ നോട്ടം ഇസ്രായേല്‍ സൈന്യത്തെ ഭയപ്പെടുത്തന്നതാണ്.സ്വന്തം മണ്ണ് കൈയടക്കിയവനോടുള്ള ഒടുങ്ങാത്ത പകയും ഈ കണ്ണുകളില്‍ ദൃഷ്ടമാണ്.
ബംഗ്ലാദേശിലെ ഈസ്റ്റ് ഡെല്‍റ്റാ യൂണിവേഴ്‌സിറ്റി പ്രഫസറായ മുഹമ്മദ് റെയ്ഹാനുള്‍ ഹാറൂണ്‍ ആണ് ഈ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനികനെ അവസാന ശ്വാസത്തില്‍ പ്രതികാരത്തോടെ നോക്കിനില്‍ക്കുന്ന നിരായുധനായ ഫലസ്തീന്‍ ബാലന്റെ ഫോട്ടോ എന്തുകൊണ്ട് വൈറലാകുന്നില്ല.എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ ആരും ഷെയര്‍ ചെയ്യാത്തത് എന്തുകൊണ്ട്...ഇങ്ങനെ ചോദിച്ചുകൊണ്ടാണ് മുഹമ്മദ് റെയ്ഹാനുള്‍ ഹാറൂണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഈ ഫോട്ടോ വൈറലാകുകയായിരുന്നു.

ഈ ഫോട്ടോ എടുത്തത് ആദ്യ ഇന്തിഫാദ നടന്ന കാലത്താണ്. (1987 മുതല്‍ 1993വരെയായിരുന്നു ആദ്യ ഇന്തിഫാദ നടന്നത്. ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരേ രൂപം കൊണ്ട സമരമായിരുന്നു ഇന്തിഫാദ. ഇതില്‍ ആയിരകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തലയ്ക്കും ഹൃദയത്തിലുമായിരുന്നു ഇസ്രായേല്‍ സൈന്യം വെടിവയ്ക്കാറ്. )

ഈ ഫോട്ടോ വ്യാജമാണെന്ന ആരോപണങ്ങള്‍ ഇതിനോടകം വന്നിരുന്നു.എന്നാല്‍ ഈ ആരോപണങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു ഈ ഫോട്ടോയുടെ ഫെയ്‌സ്ബുക്ക് റീച്ച്.കൂടാതെ ഈ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്ന് എടുത്തുകളയണമെന്നാവശ്യപ്പെട്ട്്് നിരവധി ഇസ്രായേലുകളാണ് തന്നെ സമീപിച്ചിരിക്കുന്നതെന്ന് ഹാറുണ്‍ പറയുന്നു. എത്ര പണം വേണമെങ്കിലും തരാം ഈ ഫോട്ടോ എടുത്തു കളയൂ എന്ന് തന്നോട് ഫോണില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഫോട്ടോ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് തന്റെ ഫോണില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നു. ഫെയ്‌സ്ബുക്കിലും സന്ദേശങ്ങള്‍ വരുന്നു. ഇതില്‍ നിന്ന് മനസ്സിലാക്കാം ഈ ഫോട്ടോ സത്യമാണെന്നും ഇസ്രായേലുകാര്‍ ഇതിനെ വല്ലാതെ ഭയക്കുന്നുവെന്നും. ഇസ്രായേലിന്റെ നരഹത്യ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഭയമാണിത്. ആ ബാലന്റെ കണ്ണുകളില്‍ കാണുന്ന ധൈര്യവും പ്രതികാരവും ലോക ജനത ഏറ്റുവാങ്ങി ഫലസ്തീനായി ഐക്യപ്പെടുന്നു. ഇത് ഇസ്രായേലുകാര്‍ ഭയക്കുന്നു-ഹാറൂണും ഈ പോസ്റ്റിനായി കമ്മന്റ് ചെയ്തവരും പറയുന്നു.
ഇസ്രായേലുകാര്‍ വല്ലാതെ ഈ ഫോട്ടോയെ പേടിക്കുന്നു.ഇസ്രായേലിനെതിരേ ഏവരും ഐക്യപ്പെടുമോ എന്നും അവര്‍ ഭയക്കുന്നു. തഹരിര്‍ സ്‌ക്വയറില്‍ രൂപം കൊണ്ട അറബ് വിപ്ലവം പോലെ പുതിയൊരു വിപ്ലവം ഇസ്രായേലിനെതിരേ രൂപം കൊള്ളുമോ അതാണ് ഇസ്രായേലിന്റെ പേടി-മറ്റൊരു കമ്മന്റില്‍ പറയുന്നു.
എന്നാല്‍ ഇസ്രായേല്‍ ഏജന്റുമാരുടെ ഭീഷണിക്കു മുന്നില്‍ താന്‍ മുട്ടു മടക്കില്ലെന്നും തന്റെ അവസാന ശ്വാസം വരെ ഈ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിക്കില്ലെന്നും പ്രഫസര്‍ ഹാറൂണ്‍ പറയുന്നു.
Next Story

RELATED STORIES

Share it