World

ഇസ്രായേല്‍ വ്യോമാക്രമണം; മൂന്നു ഫലസ്തീനി കുട്ടികള്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗസയുടെ തെക്കുകിഴക്കന്‍ മേഖലയിലാണ് ആക്രമണം.
വ്യോമാക്രമണത്തിനു ശേഷം മേഖലയിലേക്കെത്തിയ ആംബുലന്‍സുകള്‍ക്കു നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഫലസ്തീനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇസ്രായേല്‍ ആക്രമണം.
കഴിഞ്ഞ ദിവസം ഗസയില്‍ 80 കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചിരുന്നു. ഫലസ്തീനി പോരാളികള്‍ ഇസ്രായേലിലേക്കു റോക്കറ്റുകള്‍ അയച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നായിരുന്നു ഇസ്രായേല്‍ പറഞ്ഞത്.
ഹമാസിനും ഇസ്രായേലിനുമിടയില്‍ ഈജിപ്തിന്റെ മധ്യസ്ഥത പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം.

Next Story

RELATED STORIES

Share it