Flash News

ഇസ്രായേല്‍ വ്യോമാക്രമണം; ഗസയില്‍ രണ്ടു മരണം

ഗസ: ഗസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ബൈത്ത് ലഹിയയില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹസ്സര്‍ ഗസി നസറുല്ല, മുസ്തഫ സുല്‍ത്താന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, വടക്കന്‍ ഗസയില്‍  വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത ഇസ്രായേല്‍ അധികൃതര്‍ നിഷേധിച്ചു.  ചൊവ്വാഴ്ച രാവിലെ ഗസ സ്ട്രിപ്പിലെ അതിര്‍ത്തിയില്‍ അല്‍ ഖുദ്‌റയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ചയും ഗസയില്‍ ഇസ്രായേല്‍ ശക്തമായ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ യുദ്ധവിമാനങ്ങളും ടാങ്കുകളും തെക്കന്‍ ഗസ മുനമ്പിലെ ഹമാസിന്റെ പോസ്റ്റുകള്‍ ലക്ഷ്യമാക്കി തൊടുത്തുവച്ചതായും റിപോര്‍ട്ടുണ്ട്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഫലസ്തീനില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു.
Next Story

RELATED STORIES

Share it