Flash News

ഇസ്രായേല്‍ വിരുദ്ധ കാംപയിന് ബ്രിട്ടിഷ്‌കോടതിയുടെ പിന്തുണ



ലണ്ടന്‍: ഇസ്രായേലിനെ ബഹിഷ്‌കരിക്കാനും അവിടത്തെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും നടക്കുന്ന പ്രചാരണങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റീസ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറി സാജിദ് ജാവിദ് സ്വീകരിച്ച നടപടികള്‍ക്ക് നിയമസാധുതയില്ലെന്ന് ബ്രിട്ടിഷ് കോടതി. ധാര്‍മികതയുടെ പേരില്‍ ഇസ്രായേലിലെ ബ്രിട്ടിഷ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിര്‍ദേശങ്ങളാണ് കോടതി റദ്ദാക്കിയത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ഫലസ്തീന്‍ ഭൂമിയിലെ അനധികൃത കുടിയേറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള തങ്ങളുടെ പണം ഇസ്രായേലില്‍ നിക്ഷേപിക്കുന്നതിനെ എതിര്‍ക്കാനുള്ള അവകാശം ബ്രിട്ടിഷ് പൗരന്‍മാര്‍ക്ക് വീണ്ടെടുത്തുനല്‍കുന്നതാണ് ഉത്തരവ്.
Next Story

RELATED STORIES

Share it